കേരളഹൗസിലെ പ്രത്യേക പ്രതിനിധി വേണു രാജാമണിയുടെ സേവനം അവസാനിപ്പിച്ച് സർക്കാർ

പൊതുഭരണ വകുപ്പിൽ നിന്നും ഇറങ്ങിയ ഉത്തരവ് അനുസരിച്ച് ഈ മാസം 30-ാം തീയതി വേണു രാജാമണിക്ക് സേവനം അവസാനിപ്പിക്കേണ്ടിവരും

Update: 2023-09-07 13:18 GMT

ഡൽഹി: കേരളഹൗസിലെ പ്രത്യേക പ്രതിനിധി വേണു രാജാമണിയുടെ സേവനം സർക്കാർ അവസാനിപ്പിക്കുന്നു. ഈ മാസം 16 ന് സേവനകാലാവധി അവസാനിക്കാനിരിക്കെ പതിവ് പോലെ ഒരുവർഷം കൂടി നീട്ടിനൽകിയില്ല. പകരം 15 ദിവസം മാത്രമാണ് കൂടുതൽ അനുവദിച്ചത്. പൊതുഭരണ വകുപ്പിൽ നിന്നും ഇറങ്ങിയ ഉത്തരവ് അനുസരിച്ചു ഈ മാസം മുപ്പതാം തീയതി വേണുരാജാമണിക്ക് സേവനം അവസാനിപ്പിക്കേണ്ടിവരും.

വിദേശ രാജ്യങ്ങളുമായിട്ടുള്ള കേരളത്തിന്റെ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് മുൻ നെതർലൻഡ് അംബാസഡർ കൂടിയായ വേണുരാജാമണിയെ നിയോഗിച്ചിരുന്നത്. യുക്രൈൻ യുദ്ധക്കെടുതിക്കിടയിൽ നിന്നും മലയാളി വിദ്യാർത്ഥികളെ രക്ഷിക്കാനും വേണുരാജാമണി മുൻകൈ എടുത്തിരുന്നു. കേരള ഹൗസിലെ വേണുരാജാമണിയുടെ ഓഫീസ് റൂം ആണ് പ്രത്യേക പ്രതിനിധിആയതോടെ പ്രൊഫ. കെവി തോമസിനു അനുവദിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിന് അടക്കം ചുക്കാൻ പിടിച്ചതും മുൻ ഐ എഫ് എസ് ഉദ്യോഗസ്ഥൻ കൂടിയായ വേണുരാജാമണി ആയിരുന്നു. 

Advertising
Advertising
Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News