തെരഞ്ഞെടുപ്പ് വേളയിലെ സഹായ പ്രഖ്യാപനം; ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മഹാസഖ്യം
തെരഞ്ഞെടുപ്പ് വേളയിലും സ്ത്രീകളുടെ അക്കൗണ്ടിൽ പണം നൽകുന്ന മുഖ്യമന്ത്രി റോസ്ഗാർ യോജന നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി
ബിഹാർ: ബിഹാറിൽ സ്ത്രീകൾക്കുള്ള സഹായ പദ്ധതിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മഹാസഖ്യം. തെരഞ്ഞെടുപ്പിന് മുൻപ് പണം വിതരണം ചെയ്യുന്നത് പെരുമാറ്റ ചട്ടലം ലംഘനമെന്ന് ആരോപിച്ചാണ് പരാതി. എൻഡിഎയുടെ പത്രിക പ്രകാശന ചടങ്ങിൽ നിതീഷ് കുമാർ സംസാരിക്കാത്തതും മഹാസഖ്യം പ്രചാരണമാക്കുകയാണ്.
തെരഞ്ഞെടുപ്പ് വേളയിലും സ്ത്രീകളുടെ അക്കൗണ്ടിൽ പണം നൽകുന്ന മുഖ്യമന്ത്രി റോസ്ഗാർ യോജന നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ആർജെഡി എംപി മനോജ് ത്ഡായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. വലിയ പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും എന്തുകൊണ്ട് ഇതുവരെ ജോലി നൽകാനായില്ലെന്ന് പ്രിയങ്ക ഗാന്ധിയുടെ ചോദ്യം.
അമിത് ഷാ, ജെ.പി നദ്ദ, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളാണ് പ്രചാരണ മുഖത്ത് ഉള്ളത്. അപമാനിതരായിരുന്ന ബിഹാറിനെ താൻ അഭിമാനത്തിലേക്ക് നയിച്ചു എന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. തന്റെ കുടുംബത്തിനായി താൻ ഒന്നും ചെയ്തില്ലെന്നും ലാലു പ്രസാദ് യാദവിനെതിരെ നിതീഷിന്റെ പരോക്ഷ വിമർശനം. എൻഡിഎയുടെ പ്രകടന പത്രിക പ്രകാശ ചടങ്ങിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് സംസാരിക്കാൻ ബിജെപി സമയം നൽകിയില്ല എന്ന് കോൺഗ്രസ് ആരോപിച്ചു.ആകെ 26 സെക്കന്റ് മാത്രമാണ് പരിപാടി നടന്നതെന്നും കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പരിഹസിച്ചു. ബിഹാറിൽ പ്രചരണ രംഗം ചൂടുപിടിച്ചിരിക്കുകയാണ്. അവസാനഘട്ടത്തിൽ ദേശീയ നേതാക്കൾ എത്തിയതോടെചിത്രം തെളിഞ്ഞു.