മാലയിടാനൊരുങ്ങിയ വരന്‍റെ കരണത്തടിച്ച വധു വിവാഹ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി; അന്തംവിട്ടു മണവാളനും കൂട്ടരും, വീഡിയോ

ഒന്നല്ല, രണ്ടു പ്രാവശ്യമാണ് വധു അടിച്ചത്. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരിലാണ് സംഭവം

Update: 2022-04-19 06:29 GMT

ലക്നൗ: വിവാഹവേദിയില്‍ ഉണ്ടാകുന്ന പല സംഭവങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. വഴക്കുകളും തമാശകളും അബദ്ധങ്ങളുമെല്ലാം. അത്തരമൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വിവാഹവേദിയില്‍ വച്ച് മാലയിടാനൊരുങ്ങിയ വരന്‍റെ മുഖത്ത് വധു അടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒന്നല്ല, രണ്ടു പ്രാവശ്യമാണ് വധു അടിച്ചത്. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരിലാണ് സംഭവം.

തിങ്ങിനിറഞ്ഞ അതിഥികളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കല്യാണച്ചെക്കന്‍ മാലയിടാന്‍ തുടങ്ങുമ്പോള്‍ യാതൊരു പ്രകോപനവും കൂടാതെ വധു യുവാവിന്‍റെ കരണത്തടിക്കുകയായിരുന്നു. മനോഹരമായ ഒരു മാലയിടല്‍ ചടങ്ങ് പ്രതീക്ഷിച്ച് ക്യാമറ ഓണാക്കി കാത്തിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചുകൊണ്ടായിരുന്നു വധുവിന്‍റെ പ്രകടനം. എന്താണ് സംഭവിക്കുന്നതെന്ന് വരനും മനസിലായില്ല. മുഖത്തടിച്ച ശേഷം വധു വിവാഹവേദിയില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാല്‍ യുവതിയുടെ ദേഷ്യത്തിനു കാരണമെന്തെന്ന് വ്യക്തമല്ല. എന്തായാലും ഇരുവീട്ടുകാരും സംസാരിച്ച് കാര്യങ്ങള്‍ രമ്യതയിലെത്തിയെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News