20 ലക്ഷത്തിന്റെ വമ്പൻ നോട്ടുമാല; വരൻ 'എയറി'ൽ

വരന്റെ മാല നീണ്ടു നിവർന്ന് കിടക്കുന്നതും ആളുകൾ കൗതുകത്തോടെ മാലയിൽ നോക്കുന്നതുമൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം

Update: 2023-11-23 13:23 GMT

വിവാഹത്തിന് വരനും വധുവും നോട്ടുമാല ധരിക്കുന്നത് നോർത്തിന്ത്യൻ വിവാഹങ്ങളിൽ അത്ര പുതുമയല്ല. ഇവരെ നോട്ടുമാലയണിയിക്കാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വലിയ താല്പര്യമാണ് താനും. പലപ്പോഴും പത്തോ അമ്പതിന്റെയോ ഒക്കെ നോട്ട് ഉപയോഗിച്ചാവും ഇത്തരം നോട്ടുമാലകൾ നിർമിക്കുക. അതുകൊണ്ടു തന്നെ വലിയ വിമർശനങ്ങളും ഇത്തരം വിവാഹാഘോഷങ്ങൾക്ക് കിട്ടാറില്ല.

പക്ഷേ ഇപ്പോഴിതാ ഒരു നോട്ടുമാലയിട്ട് 'എയറി'ൽ കയറിയിരിക്കുകയാണ് ഒരു വരൻ. 20 ലക്ഷത്തിന്റെ നോട്ടാണ് വരൻ മാലയായി അണിഞ്ഞിരിക്കുന്നത്. 500ന്റെ നോട്ടുകൾ ഉപയോഗിച്ച് നീളത്തിലാണ് മാലയും. ടെറസിന്റെ മുകളിൽ നിൽക്കുന്ന വരന്റെ മാല താഴെ നീണ്ടു നിവർന്ന് കിടക്കുന്നതും ആളുകൾ കൗതുകത്തോടെ മാലയിൽ നോക്കുന്നതുമൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

Advertising
Advertising

ദിൽഷാദ്ഖാൻ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഹരിയാനയിൽ നിന്നുള്ളതാണ് വീഡിയോ എന്നാണ് കരുതുന്നതെങ്കിലും ഇതിൽ വ്യക്തതയില്ല. വീഡിയോ ഇതിനോടകം 15 മില്യൺ വ്യൂസ് നേടിക്കഴിഞ്ഞു.

ഏറെയും വിമർശനങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സംഭവം ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിനെ അറിയിക്കണമെന്നും പൈസ കൂടുതലുണ്ടെന്ന് വെച്ച് അത് മാലയാക്കി കഴുത്തിലിടണോ എന്നുമൊക്കെയാണ് ആളുകളുടെ കമന്റ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News