ആറംഗ സംഘം യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

ബംഗളൂരു നഗരത്തിന്റെ ഭാഗമായ കെ.പി അഗ്രഹാര പ്രദേശത്ത് ഡിസംബർ നാലിന് അർധരാത്രിയാണ് കൊലപാതകം നടന്നത്.

Update: 2022-12-06 09:13 GMT

ബംഗളൂരു: ബംഗളൂരുവിൽ ആറംഗ സംഘം യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. 30-കാരനായ ബാലപ്പ എന്നയാളാണ് കൊല്ലപ്പെട്ടത്. മൂന്ന് പുരുഷൻമാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. ഡിസംബർ നാലിന് അർധരാത്രിയാണ് സംഭവം നടന്നത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബംഗളൂരു നഗരത്തിന്റെ ഭാഗമായ കെ.പി അഗ്രഹാര പ്രദേശത്ത് ഇരിക്കുകയായിരുന്ന യുവാവിനെ ഒരു സംഘം വളയുന്നതും വലിച്ചിഴച്ച് നിലത്തിടുന്നതും കാമറ ദൃശ്യങ്ങളിൽ കാണാം. അതിനിടെ സംഘത്തിൽപ്പെട്ട ഒരു സ്ത്രീ വലിയ കല്ലെടുത്ത് കൊണ്ടുവന്ന് യുവാവിന്റെ തലക്കടിക്കുകയായിരുന്നു. പിന്നീട് സംഘാംഗങ്ങൾ മാറി മാറി യുവാവിനെ കല്ലുകൊണ്ട് ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാൾ പിന്നീട് മരണത്തിന് കീഴടങ്ങി.

Advertising
Advertising

പ്രതികളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പ്രതികളെ പിടികൂടുന്നതിനായി മൂന്ന് പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചതായി ബംഗളൂരു പൊലീസ് അറിയിച്ചു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News