ഓടുന്ന കാറിന് മുകളിൽ പുഷ്-അപ്പും മദ്യപാനവും; യുവാവിനെതിരെ കേസ്-വൈറലായി വീഡിയോ

കാറിന്റെ ഉടമക്ക് 6,500 രൂപ പിഴയും ചുമത്തി

Update: 2023-05-31 04:24 GMT
Editor : ലിസി. പി | By : Web Desk

ഗുരുഗ്രാം: നഗരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിൽ മദ്യപിക്കുകയും പുഷ്-അപ് ചെയ്യുകയും ചെയ്ത സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.കാറിന്റെ ഉടമക്ക് 6,500 രൂപ പിഴയും ചുമത്തി. ഗുരുഗ്രാം സിറ്റി പൊലീസിന്റേതാണ് നടപടി. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. നാല് പേരാണ് കാറിൽ യാത്ര ചെയ്തത്. ഒരാൾ കാറിന് മുകളിൽ മദ്യ കഴിക്കുന്നതുംപുഷ് അപ്പ് ചെയ്യുന്നതും വീഡിയോയിൽ കാണാം. ഈ സമയം മറ്റ് മൂന്നുപേർ കാറിന്റെ പുറത്തേക്ക് തല നീട്ടുന്നതും കാണാം.

സംഭവത്തിൽ ദ്രുതഗതിയിലുള്ള നടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.ലോകേഷ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.  നിയമലംഘനത്തിന് ഉപയോഗിച്ച കാർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Advertising
Advertising

റോഡുകളിലെ ഇത്തരത്തിലുള്ള പ്രവൃത്തി ഒരിക്കലും പൊറുപ്പിക്കില്ലെന്ന് ട്രാഫിക് ഡിസിപി വീരേന്ദർ വിജ് പറഞ്ഞു. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കരുതെന്ന് ജനങ്ങളോട് അഭ്യർഥിക്കുന്നതായും സിറ്റി ട്രാഫിക് പൊലീസ് പറഞ്ഞു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News