"മോദിയുടെ സ്വപ്നത്തിന് അവര്‍ തടസം നില്‍ക്കുന്നു"; ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ ഉയർന്ന വിമാനനിരക്കിനെതിരെ കേന്ദ്ര മന്ത്രി

"കാൽനടയാത്രക്കാരിൽ നിന്ന് വിമാനയാത്രക്കാരിലേക്ക് എന്നതാണ് പ്രധാനമന്ത്രിയുടെ സ്വപ്‌നം. ഈ സംസ്ഥാനങ്ങള്‍ എണ്ണവിലക്കെതിരെ പ്രതിഷേധങ്ങൾ നടത്തുമ്പോള്‍ തന്നെ തങ്ങളുടെ ഖജനാവ് നിറയ്ക്കാൻ ജനങ്ങളെ കൊള്ളയടിക്കുകയാണ്"

Update: 2022-04-29 05:15 GMT

ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ ഉയർന്ന വിമനനിരക്കിനെതിരെ കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി. ഇന്ധന വില വർധനയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കുമിടയിൽ വലിയ സംവാദങ്ങൾ അരങ്ങേറുന്നതിനിടെയാണ് പുതിയ വിമർശനവുമായി മന്ത്രി രംഗത്തെത്തിയത്.

"വിമാന യാത്രാ നിരക്കിൽ എന്ത് കൊണ്ടാണ് കുറവുണ്ടാവാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ. അതിനെയോർത്ത് എപ്പോഴെങ്കിലും കൗതുകം തോന്നിയിട്ടുണ്ടോ. വിമാന സർവീസുകളുടെ ചെലവിന്‍റെ 40 ശതമാനം ഇന്ധനത്തിന്‍റെ വിലയാണ്. പക്ഷേ ബംഗാൾ മഹാരാഷ്ട്ര ഡൽഹി എന്നീ സംസ്ഥാനങ്ങളെ നോക്കൂ. 25 ശതമാനം നികുതിയും ഒപ്പം വാറ്റും വിമാന ഇന്ധനത്തിന് അവർ ചുമത്തുന്നുണ്ട്. എന്നാൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വെറും ഒരു ശതമാനം മാത്രമാണ് നികുതി ഈടാക്കുന്നത്"- ഹർദീപ് സിങ് പുരി പറഞ്ഞു..

Advertising
Advertising

"സാധാരക്കാര്‍ക്ക് കൂടി വിമാനയാത്ര പ്രാപ്യമാക്കുമെന്ന് നരേന്ദ്ര മോദി ഉറപ്പു നൽകുന്നുണ്ട്. കാൽനടയാത്രക്കാരിൽ നിന്ന് വിമാനയാത്രക്കാരിലേക്ക് എന്നതാണ് പ്രധാനമന്ത്രിയുടെ സ്വപ്‌നം. എന്നാല്‍ ഈ സംസ്ഥാനങ്ങള്‍  ഈ സ്വപ്നത്തിന് തടസം നില്‍ക്കുകയാണ്. അവർ എണ്ണവിലക്കെതിരെ പ്രതിഷേധങ്ങൾ നടത്തുമ്പോള്‍ തന്നെ  തങ്ങളുടെ ഖജനാവ് നിറയ്ക്കാൻ ജനങ്ങളെ കൊള്ളയടിക്കുകയാണ്"- മന്ത്രി പറഞ്ഞു 

SUMMARY Such hypocrisy': After fuel prices, Hardeep Singh Puri now slams non-BJP states over air ticket rates

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News