ഹർദിക് പട്ടേൽ ബി.ജെ.പിയിലേക്ക്; ജൂണ്‍ രണ്ടിന് അംഗത്വമെടുക്കും

ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ വര്‍ക്കിങ് പ്രസിഡന്‍റായിരുന്നു ഹര്‍ദിക്

Update: 2022-05-31 06:50 GMT
Advertising

ഡല്‍ഹി: കോൺഗ്രസിൽ നിന്ന് രാജിവെച്ച ഹർദിക് പട്ടേൽ ബി.ജെ.പിയിലേക്ക്. മറ്റന്നാൾ ബി.ജെ.പിയിൽ ചേരുമെന്നാണ് ഹര്‍ദികുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചത്.

പട്ടേല്‍ സമര നായകനായ ഹര്‍ദിക് പട്ടേല്‍ 2019ലാണ് കോണ്‍ഗ്രസിലെത്തിയത്. ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ വര്‍ക്കിങ് പ്രസിഡന്‍റായിരുന്നു അദ്ദേഹം. മെയ് 18നാണ് രാജിക്കത്ത് സമര്‍പ്പിച്ചത്.

'ഉന്നത നേതാക്കൾ' മൊബൈൽ ഫോണിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഹര്‍ദിക് പട്ടേല്‍ വിമര്‍ശിക്കുകയുണ്ടായി. താന്‍ കോണ്‍ഗ്രസിലേക്ക് പോയി മൂന്നു വര്‍ഷം പാഴാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയെ പ്രശംസിച്ച് ഹര്‍ദിക് പട്ടേല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ബി.ജെ.പിയിലേക്ക് പോവുകയാണെന്ന് സമ്മതിക്കാന്‍ ഹര്‍ദിക് പട്ടേല്‍ തയ്യാറായിരുന്നില്ല. അങ്ങനെ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അറിയിക്കും എന്നാണ് ഹര്‍ദിക് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Summary- Hardik Patel, who recently quit the Congress, will join the BJP on Thursday, sources have said

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News