ബൈക്കില്‍ തന്നോടൊപ്പം യാത്ര ചെയ്യാത്തതിന് യുവാവ് യുവതിയെ നടുറോഡിലിട്ടു മര്‍ദിച്ചു; വീഡിയോ

ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2023-01-07 03:00 GMT

ചണ്ഡീഗഡ്: ഹരിയാനയില്‍ ബൈക്കില്‍ തന്നോടൊപ്പം യാത്ര ചെയ്യാന്‍ വിസമ്മതിച്ചതിന് യുവാവ് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ബൈക്കിൽ യാത്ര ചെയ്യാൻ വിസമ്മതിച്ചതിന് അയൽവാസിയായ സ്ത്രീയെ കമൽ എന്നയാൾ ഹെൽമറ്റ് ഉപയോഗിച്ച് മർദിക്കുകയായിരുന്നുവെന്ന് ഗുരുഗ്രാം എസിപി മനോജ് കെ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ഓട്ടോക്ക് സമീപം ബൈക്ക് നിര്‍ത്തുന്നതും വാഹനത്തില്‍ നിന്നും സ്ത്രീ ഇറങ്ങുമ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിച്ച് മര്‍ദിക്കുന്നതും സിസി ടിവി ദൃശ്യങ്ങളില്‍ കാണാം. പിന്നീട് മറ്റ് യാത്രക്കാര്‍ ഇടപെട്ട് യുവാവിനെ പിന്തിരിപ്പിക്കുകയായിരുന്നു. ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും എസിപി മനോജ് കെ പറഞ്ഞു.

Advertising
Advertising

ഹരിയാനയിലെ യമുനാനഗറിൽ ഒരു സ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിനു ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. സംഭവത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ സിസി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.യുവതി നിലവിളിച്ചതിനെ തുടർന്ന് തട്ടിക്കൊണ്ടുപോകൽ ശ്രമം ഉപേക്ഷിച്ച് പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News