ഹരിയാനയിലെ സ്കൂളുകളില്‍ ഇനി 'ഗുഡ് മോര്‍ണിംഗ്'ന് പകരം 'ജയ് ഹിന്ദ്'

സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നതിന് മുമ്പ് 'ജയ് ഹിന്ദ്' ഉപയോഗിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു

Update: 2024-08-10 04:10 GMT

ഛത്തീസ്ഗഡ്: ഹരിയാനയിലെ സ്കൂളുകളില്‍ ഇനി രാവിലെ 'ഗുഡ് മോര്‍ണിംഗ്'ന് പകരം 'ജയ് ഹിന്ദ്' പറയും. ഹരിയാന സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് നിര്‍ദേശം നല്‍കിയത്. സ്വാതന്ത്ര്യ ദിനം മുതല്‍ ഇത് നടപ്പിലാക്കും. വിദ്യാർത്ഥികളിൽ രാജ്യസ്‌നേഹവും ദേശീയ ബോധവും വളര്‍ത്താന്‍ ലക്ഷ്യമിട്ടിട്ടുള്ള സര്‍ക്കുലര്‍ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രിൻസിപ്പൽമാർക്കും പ്രധാന അധ്യാപകർക്കും അയച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നതിന് മുമ്പ് 'ജയ് ഹിന്ദ്' ഉപയോഗിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ് ആവിഷ്കരിച്ച 'ജയ് ഹിന്ദ്' പിന്നീട് ഇന്ത്യയുടെ സായുധ സേന സ്വീകരിച്ചതായി വകുപ്പ് അഭിപ്രായപ്പെട്ടു. മുദ്രാവാക്യം പ്രാദേശികവും സാംസ്കാരികവുമായ വ്യത്യാസങ്ങളെ മറികടന്ന് ഐക്യത്തെ പ്രതീകപ്പെടുത്തുന്നുവെന്നും പറയുന്നു. ഹരിയാനയിൽ 14,300 സർക്കാർ സ്‌കൂളുകളിലായി 23.10 ലക്ഷം വിദ്യാർഥികളുണ്ട്. സംസ്ഥാനത്തെ ഏഴായിരത്തോളം സ്വകാര്യ സ്‌കൂളുകളിൽ സർക്കാർ സ്‌കൂളുകൾക്ക് തുല്യമായ വിദ്യാർത്ഥികളുണ്ടെന്നാണ് അധികൃതരുടെ കണക്ക്.

“ഇത് സ്‌കൂളുകളിലെ ദൈനംദിന യോഗ, ക്വിസ് സെഷനുകൾക്കുള്ള നിർദ്ദേശങ്ങൾക്ക് സമാനമായ ഒരു നിര്‍ദേശം മാത്രമാണ്. നിര്‍ദേശം പാലിച്ചില്ലെങ്കിൽ ശിക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളൊന്നുമില്ല'' വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News