'താങ്കൾ എപ്പോഴെങ്കിലും തമിഴ്‌നാടിനുവേണ്ടി നിലകൊണ്ടിട്ടുണ്ടോ?'; വിജയിനെതിരെ പ്രകാശ് രാജ്

ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടാതെ എങ്ങനെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെന്നും പ്രകാശ് രാജ് ചോദിച്ചു

Update: 2026-04-17 11:26 GMT

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ ടിവികെ നേതാവും നടനുമായ വിജയിനെതിരെ പരസ്യ വിമര്‍ശനവുമായി നടൻ പ്രകാശ് രാജ്. നടനു വേണ്ടി വിസിലടിക്കാമെന്നും എന്നാൽ നാട് വിട്ടുകൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ ഹീറോയിസം രാഷ്ട്രീയത്തിൽ നടക്കില്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങളിൽ എന്നെങ്കിലും വിജയ് ഇടപെട്ടിട്ടുണ്ടോ എന്നും പ്രകാശ് രാജ് ചോദിച്ചു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പഴനിയിൽ സിപിഐ (എം) സ്ഥാനാർഥി എൻ. പാണ്ഡിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് പ്രകാശ് സഹതാരത്തിനെതിരെ തുറന്നടിച്ചത്.

Advertising
Advertising

തമിഴ്‌നാട്ടിലെ ജനങ്ങൾക്കും ഭാഷയ്ക്കും അന്തസ്സിനും വേണ്ടി എന്നെങ്കിലും വിജയ് സംസാരിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടാതെ എങ്ങനെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. സിനിമയിൽ ഡോക്ടറോ എഞ്ചിനീയറോ മുഖ്യമന്ത്രിയോ ഒക്കെ ആകാൻ എളുപ്പമാണ്, എന്നാൽ യഥാർഥ ജീവിതത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 'ഗില്ലി' എന്ന ചിത്രത്തിലെ തന്‍റെ സഹതാരത്തെ "ചെല്ലം" എന്ന് വിളിച്ചുകൊണ്ടാണ് പ്രകാശ് രാജ് ഈ ചോദ്യങ്ങൾ ഉന്നയിച്ചത്.

''സിനിമയിലെ നിങ്ങളുടെ പ്രകടനം കണ്ടിട്ടാണ് ആളുകൾ നിങ്ങളെ സ്നേഹിച്ചത്. രാഷ്ട്രീയ നിലപാടുകൾ കണ്ടല്ല. ആ സ്നേഹത്തെ രാഷ്ട്രീയ നേട്ടത്തിനായി ചൂഷണം ചെയ്യുകയാണ്. നിങ്ങൾക്ക് ഒരു നടനെ ഇഷ്ടമാണെങ്കിൽ തിയേറ്ററിൽ പോയി അയാൾക്ക് വേണ്ടി വിസിലടിക്കാം. എന്നാൽ നാടിന്റെ ഭരണം അവരുടെ കൈകളിൽ ഏൽപ്പിക്കരുത്. സിനിമയും രാഷ്ട്രീയവും രണ്ടും രണ്ടാണ്" - അദ്ദേഹം ജനങ്ങളോട് പറഞ്ഞു.ആരാധനയും രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണമെന്നും സിനിമയിലെ ഹീറോയിസം കണ്ട് വോട്ട് ചെയ്യരുതെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി.

വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ കടന്നാക്രമിച്ച പ്രകാശ് രാജ്, മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നവർ താഴെത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു. 'നാം തമിഴർ കക്ഷി' കോർഡിനേറ്റർ സീമാനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സിനിമാക്കാരനായിരുന്നിട്ടും സീമാൻ കഴിഞ്ഞ 10 വർഷമായി ജനകീയ വിഷയങ്ങളിൽ ഇടപെടുന്നുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

"ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഡിഎംകെയും എഐഎഡിഎംകെയും തമ്മിലോ, വിജയ് പറയുന്നതുപോലെ ടിവികെയും ഡിഎംകെയും തമ്മിലോ അല്ല. ഐക്യത്തിനും വർഗീയതയ്ക്കും ഇടയിലാണ്," ബിജെപിയെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് ഇന്ത്യയ്ക്ക് എന്നും ഒരു മാതൃകയാണെന്നും ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെയും നീറ്റ് പരീക്ഷയെയും എതിർത്ത പാരമ്പര്യമാണ് സംസ്ഥാനത്തിനുള്ളതെന്നും പ്രകാശ് രാജ് പറഞ്ഞു. രാജ്യത്തിന് കൂടുതൽ കരുത്ത് പകരേണ്ടതുണ്ടെന്നും, അതിനാൽ ഐക്യത്തിന് വേണ്ടിയാണോ അതോ വിദ്വേഷത്തിന് വേണ്ടിയാണോ വോട്ട് ചെയ്യേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News