കള്ളപ്പണം വെളുപ്പിക്കല്‍; ഡൽഹി ആരോഗ്യ മന്ത്രി അറസ്റ്റിൽ

തന്റെ സഹപ്രവർത്തകനായ സത്യേന്ദർ ജെയിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ തന്നോട് പറഞ്ഞതായി ജനുവരിയിൽ ഒരു റാലിക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നു

Update: 2022-05-30 15:30 GMT
Editor : afsal137 | By : Web Desk
Advertising

ഡൽഹി: കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിച്ച ശേഷമായിരുന്നു അറസ്റ്റ്. കൊൽക്കാത്തയിലെ കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടിലാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്‌. ഭൂമി വാങ്ങി കൂട്ടാനും വായ്പ തിരിച്ചടക്കാനും മന്ത്രി ഹവാല പണം ഉപയോഗിച്ചെന്ന് ഇ.ഡി വിശദീകരിച്ചു. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്ന് ആം ആദ്മി വ്യക്തമാക്കി.

2015-16 കാലയളവിലാണ് മന്ത്രി കൊൽക്കത്ത ആസ്ഥാനമായുള്ള സ്ഥാപനവുമായി ഹവാല ഇടപാടിൽ ഏർപ്പെട്ടത്. ആം ആദ്മി പാർട്ടി നേതാവിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള 4.81 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതിന് രണ്ട് മാസത്തിന് ശേഷമാണ് അറസ്റ്റ്. തന്റെ സഹപ്രവർത്തകനായ സത്യേന്ദർ ജെയിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ തന്നോട് പറഞ്ഞതായി ജനുവരിയിൽ ഒരു റാലിക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നു.

''സത്യേന്ദർ ജെയിനിനെ ഇഡി അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് ഞങ്ങൾക്ക് മനസ്സിലായി. അവരെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്. മുമ്പും കേന്ദ്രം സത്യേന്ദർ ജെയിനിന്റെ വീട്ടിലും മറ്റും റെയ്ഡ് നടത്തിയിരുന്നുവെങ്കിലും ഒന്നും ലഭിച്ചില്ല''- പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News