ജാമിയ മസ്ജിദിൽ ആഞ്ജനേയ വിഗ്രഹത്തെ ആരാധിക്കാൻ അനുവദിക്കണമെന്ന് ഹിന്ദുത്വ പ്രവർത്തകർ

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിപാലിക്കുന്ന പൈതൃക സ്ഥലമാണ് 1782ൽ പണികഴിപ്പിച്ച ജാമിയ മസ്ജിദ്.

Update: 2022-05-16 15:05 GMT

മാണ്ഡ്യ: കർണാടകയിലെ ജാമിയ മസ്ജിദിൽ ആഞ്ജനേയ വിഗ്രഹത്തെ ആരാധിക്കാൻ അനുവദിക്കണമെന്ന് ഹിന്ദുത്വ പ്രവർത്തകർ. ജാമിയ മസ്ജിദ് ക്ഷേത്രം പള്ളിയാക്കി മാറ്റിയതാണെന്നും പൂജ നടത്താൻ അനുവദിക്കണമെന്നുമാണ് നരേന്ദ്ര മോദി വിചാർ മഞ്ച് പ്രവർത്തകർ മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണർക്ക് നൽകിയ അപേക്ഷയിൽ പറയുന്നത്.

ആഞ്ജനേയ ക്ഷേത്രമാണ് യഥാർഥത്തിൽ ഇവിടെ പണിതത്. അതിന്റെ ചരിത്രപരമായ തെളിവുകളുണ്ട്. പള്ളിക്കുള്ളിലെ തൂണുകളിൽ ഹൈന്ദവ ലിഖിതങ്ങളുണ്ട്. പേർഷ്യൻ ഖലീഫക്കുള്ള കത്തിൽ ടിപ്പു സുൽത്താൻ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ടെന്നും രേഖകൾ പുരാവസ്തു വകുപ്പ് പരിഗണിക്കണമെന്നും അപേക്ഷയിൽ പറയുന്നു. പള്ളിയുടെ പരിസരത്തെ കുളത്തിൽ കുളിയ്ക്കാൻ അനുമതി നൽകണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിപാലിക്കുന്ന പൈതൃക സ്ഥലമാണ് 1782ൽ പണികഴിപ്പിച്ച ജാമിയ മസ്ജിദ്.

പള്ളിയിൽ അംഗസ്‌നാനം നടത്തുന്ന കുളം വറ്റിച്ചപ്പോൾ ശിവലിംഗം കണ്ടെന്ന പരാതിയിൽ വരാണസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ ഒരുഭാഗം അടച്ചിടാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കർണാടകയിലും പള്ളിക്കുമേൽ അവകാശവാദമുന്നയിച്ച് ഹിന്ദുത്വ സംഘടനകൾ രംഗത്ത് വന്നിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News