'പെൺകുട്ടികൾ ഒളിച്ചോടുന്നത് നാണക്കേട്,പ്രണയവിവാഹം നിരോധിക്കണം'; റാലിയുമായി ഹിന്ദുത്വ സംഘടനകൾ

പ്രണയിച്ച് വിവാഹം കഴിച്ചവർക്ക്‌ പാരമ്പര്യ സ്വത്തിലുള്ള അവകാശം എടുത്തുകളയുക, സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കളക്ടർക്ക് നിവേദനവും നൽകി

Update: 2025-09-01 10:29 GMT

അഹമ്മദാബാദ്: പ്രണയ വിവാഹങ്ങൾ നിയന്ത്രിക്കുന്ന നിയമം വേണമെന്നാവശ്യപ്പെട്ട് ഗുജറാത്തിൽ വിവിധ ഹിന്ദുത്വ സംഘടനകൾ സംയുക്തമായി റാലി നടത്തി. ചെറുപ്രായത്തിലേ പെൺകുട്ടികൾ ഒളിച്ചോടുന്നത് വീട്ടുകാർക്കും സമുദായത്തിനും നാണക്കേടാണെന്ന് ചൂണ്ടിക്കാട്ടിയാണ് റാലി. 

പ്രണയ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് അച്ഛനമ്മമാരുടെ ഒപ്പ് നിർബന്ധമാക്കുക, വിവാഹം വധുവിന്റെ രജിസ്ട്രാർ ഓഫീസ് പരിധിയിൽ നടത്തുക, വരന് 30 വയസ്സിനുമുകളിൽ പ്രായമുണ്ടെങ്കിൽ വധുവിന്റെ അച്ഛനമ്മമാരുടെ പേരിൽ പത്തു ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്തുക, പ്രണയിച്ച് വിവാഹം കഴിച്ചവർക്ക്‌ പാരമ്പര്യ സ്വത്തിലുള്ള അവകാശം എടുത്തുകളയുക, സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടനകൾ കളക്ടർക്ക് നിവേദനവും നൽകി.

Advertising
Advertising

ഇതേ ആവശ്യമുന്നയിച്ച് എഎപി നേതാവും എംഎൽഎയുമായ ഗോപാൽ ഇടാലിയ അടുത്തിടെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഗുജറാത്തിലെ മഹസാണയിൽ നടന്ന ജനക്രാന്തി മഹാറാലിയിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. പട്ടേൽ സമുദായ സംഘടനകളാണ് പ്രധാനമായും റാലിയിൽ പങ്കെടുത്തത്.

അതേസമയം, കളക്ടർക്ക് നൽകിയ നിവേദനത്തിലെ ആവശ്യം നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2005-ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പിതാവിന്റെ കുടുംബ സ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ആദിവാസി സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യമായ പിന്തുടർച്ചാവകാശമുണ്ടെന്ന് സുപ്രിംകോടതിയും നേരത്തെ വിധിച്ചിട്ടുണ്ടെന്നും നിയമ വിദഗ്ധൻ വ്യക്തമാക്കി.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News