ഹാന്‍ഡ് പമ്പില്‍ വെള്ളത്തിനു പകരം മദ്യം; പിന്നില്‍ വ്യാജമദ്യ റാക്കറ്റ്: വീഡിയോ

തിങ്കളാഴ്ച പൊലീസ് നടത്തിയ റെയ്ഡില്‍ ലിറ്റര്‍ കണക്കിന് വ്യാജമദ്യവും പിടികൂടി

Update: 2022-10-13 09:20 GMT

ഗുണ: വെള്ളം നല്‍കുന്ന ഹാന്‍ഡ് പമ്പുകള്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സാധാരണമാണ്. എന്നാല്‍ മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഭാന്‍പുര ഗ്രാമത്തില്‍ പൊലീസ് കണ്ടെത്തിയ ഹാന്‍ഡ് പമ്പില്‍ വെള്ളത്തിന് പകരം വന്നത് മദ്യമാണ്. തിങ്കളാഴ്ച പൊലീസ് നടത്തിയ റെയ്ഡില്‍ ലിറ്റര്‍ കണക്കിന് വ്യാജമദ്യവും പിടികൂടി.

വന്‍ വ്യാജമദ്യ റാക്കറ്റിനെയാണ് ഇതോടെ പോലീസ് പിടികൂടിയത്. ഗ്രാമത്തില്‍ നടത്തിയ റെയ്ഡില്‍ മദ്യം നിറച്ച 8 ഡ്രമ്മുകള്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയിലും വയലിലെ കാലിത്തീറ്റയ്ക്കടിയില്‍ ഒളിപ്പിച്ച നിലയിലും കണ്ടെത്തി. ''മണ്ണിനടിയില്‍ ഒളിപ്പിച്ച മദ്യത്തിന്‍റെ ഡ്രമ്മുകള്‍ ഘടിപ്പിച്ച ഹാന്‍ഡ് പമ്പും പൊലീസ് കണ്ടെടുത്തു. പൊലീസ് ഉദ്യോഗസ്ഥര്‍ അത് പമ്പ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍, മറ്റേ അറ്റത്ത് നിന്ന് മദ്യം പുറത്തുവരാന്‍ തുടങ്ങി', ഗുണ പൊലീസ് സൂപ്രണ്ട് പങ്കജ് ശ്രീവാസ്തവ പറഞ്ഞു. ഫാമുകളിലെ കാലിത്തീറ്റയുടെ അവശിഷ്ടങ്ങൾക്കിടയിൽ ഒളിപ്പിച്ച ഡ്രമ്മുകളിൽ സൂക്ഷിച്ചിരുന്ന വൻതോതിൽ നാടൻ നിർമ്മിത മദ്യവും പൊലീസ് കണ്ടെടുത്തു.

Advertising
Advertising

''മദ്യം നിറച്ച ഡ്രമ്മുകള്‍ ഒളിപ്പിച്ചുവയ്ക്കാനായി വ്യാജമദ്യ മാഫിയ ഭൂഗര്‍ഭ അറകളും കുഴിച്ചിരുന്നു. ഈ ഡ്രമ്മുകളിൽ നിന്ന് മദ്യം പുറത്തെടുക്കാൻ അവർ ഒരു ഹാൻഡ് പമ്പ് ഉപയോഗിക്കുകയായിരുന്നു, അത് പിന്നീട് പൗച്ചുകളിലും അഞ്ച് ലിറ്റർ ക്യാനുകളിലും നിറയ്ക്കുന്നു'' ശ്രീവാസ്തവ വ്യക്തമാക്കി. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് റെയ്ഡ് നടത്തിയെങ്കിലും അനധികൃത മദ്യവിൽപനയിൽ ഏർപ്പെട്ടിരുന്നവർ ഓടിരക്ഷപ്പെടുകയായിരുന്നു. എട്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ പിടികൂടാന്‍ തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. ഗ്രാമത്തിൽ ഒരു പ്രത്യേക സമുദായമാണ് ആധിപത്യം പുലർത്തുന്നതെന്നും മിക്കവാറും എല്ലാ വീടുകളിലും നാടൻ മദ്യം ഉത്പാദിപ്പിക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News