ഹൈദരാബാദ് കൂട്ടബലാത്സംഗം: പ്രായപൂർത്തിയാകാത്ത ഒരാൾ കൂടി അറസ്റ്റിൽ

സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും തെലങ്കാന ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. പ്രതികളുടെ വിവരങ്ങൾ പൊലീസ് മറച്ചുവെക്കുന്നു എന്നാണ് ഇവർ ആരോപിക്കുന്നത്.

Update: 2022-06-05 10:18 GMT

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടുപേരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. കേസിൽ അഞ്ച് പ്രതികളാണുള്ളത്. മുന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്.

സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും തെലങ്കാന ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. പ്രതികളുടെ വിവരങ്ങൾ പൊലീസ് മറച്ചുവെക്കുന്നു എന്നാണ് ഇവർ ആരോപിക്കുന്നത്. എന്നാൽ പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ വിശദാംശങ്ങൾ പുറത്തുവിടാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.

Advertising
Advertising

അതിനിടെ പീഡനത്തിനിരയായ പെൺകുട്ടിയുടെ ചിത്രങ്ങൾ പുറത്തുവിട്ട ബിജെപി എംഎൽഎക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ബിജെപി എംഎൽഎ രഘുനാഥ് റാവുവാണ് പെൺകുട്ടിയുടെയും പ്രായപൂർത്തിയാകാത്ത പ്രതികളുടെയും ചിത്രങ്ങൾ ഉൾപ്പെടുന്ന വീഡിയോ പുറത്തുവിട്ടത്.

തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസിലെ മുതിർന്ന നേതാവിന്റെ മകനും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അയാളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് നടക്കുന്നതെന്നും ആരോപിച്ചായിരുന്നു ബിജെപി എംഎൽഎയുടെ നടപടി.

ഹൈദരാബാദിലെ പബ്ബിൽ ശനിയാഴ്ച സുഹൃത്തിനൊപ്പം പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ നിന്ന പെൺകുട്ടിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികൾ കാറിൽ കയറ്റിയത്. തുടർന്ന് ആളൊഴിഞ്ഞ ജൂബിലി ഹിൽസിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News