ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസിൽ കാണാതായി, പിന്നിൽ അവയവക്കടത്ത് സംഘമെന്ന് സംശയം

ഒരു സംഘം മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചതായി കുടുംബം വെളിപ്പെടുത്തി

Update: 2024-03-24 16:05 GMT

ഹൈദരാബാദ്: ഹൈദരാബാദ് സ്വ​​ദേശിയായ വിദ്യാർത്ഥിയെ യു.എസിൽ കാണാതായി. തട്ടിക്കൊണ്ടുപോയതിന് പിന്നിൽ അവയവക്കടത്ത് സംഘമെന്ന് സംശയം. ഒരു സംഘം മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചതായി കുടുംബം വെളിപ്പെടുത്തി.

ഒഹായോയിലെ ക്ലീവ്‌ലാൻഡ് സർവകലാശാലയിൽ ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 25 കാരനായ മുഹമ്മദ് അബ്ദുൾ അർഫത്തിനെയാണ് കാണാതായത്. മാർച്ച് ഏഴ് മുതൽ മുഹമ്മദ് വീടുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് കുടുംബം പറഞ്ഞു.

ഹൈദരാബാദിന് സമീപം മൽകാജ്ഗിരി ജില്ലയിലാണ് കുടുംബം താമസിക്കുന്നത്. 12,000 ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ട് താമസിക്കുന്ന മുഹമ്മദിന്റെ മാതാപിതാക്കൾക്ക് കഴിഞ്ഞ ദിവസം ഫോൺ സ​ന്ദേശം ലഭിച്ചിരുന്നു.മകനെ തട്ടിക്കൊണ്ടുപോയതാണെന്നും വൃക്ക വിൽക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അജ്ഞാതർ പറഞ്ഞതായി കുടുംബാംഗങ്ങൾ പറഞ്ഞു.

Advertising
Advertising

2023 മെയിലാണ് മുഹമ്മദ് അബ്ദുൾ അർഫത്ത് യുഎസിലേക്ക് പോയത്. മകനെ ക്ലീവ്‌ലാൻഡിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘം തട്ടിക്കൊണ്ടുപോയതായി അവകാശപ്പെട്ട് പിതാവ് മുഹമ്മദ് സലീമിന് കഴിഞ്ഞയാഴ്ച ഒരു അജ്ഞാതനിൽ നിന്ന് ഫോൺ സ​ന്ദേശം ലഭിച്ചു. വിളിച്ചയാൾ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും പണം നൽകേണ്ട രീതിയൊന്നും പറഞ്ഞിരുന്നില്ല.

സലീം ഉടനെ യുഎസിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടതിനെ തുടർന്ന് അവർ ക്ലീവ്‌ലാൻഡ് പോലീസിൽ പരാതി നൽകി. മുഹമ്മദിനെ കണ്ടെത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് അർഫത്തിൻ്റെ കുടുംബം മാർച്ച് 18 ന് ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റിന് കത്തെഴുതി. മകനെ കണ്ടെത്താൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News