'നിന്റെ അച്ഛനെ ഈ നിലയിലേക്ക് വളർത്തിയത് ഞാനാണ്'; ബീഹാർ നിയമസഭയിൽ തേജസ്വി യാദവ്-നിതീഷ് കുമാർ വാഗ്വാദം
പിതാവായ ലാലു പ്രസാദ് യാദവിന്റെ മുൻ സർക്കാരിനെ പുകഴ്ത്തി നിലവിലെ നിതീഷ് കുമാർ ഭരണത്തെ പ്രതിപക്ഷ നേതാവായ തേജസ്വി യാദവ് വിമർശിച്ചിരുന്നു
പട്ന: ബീഹാർ നിയസഭ സമ്മേളനത്തിനിടയിൽ വാഗ്വാദത്തിൽ ഏർപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും. തേജസ്വിയുടെ പിതാവ് ലാലു പ്രസാദ് യാദവിനെ രാഷ്ട്രീയത്തിൽ പിന്തുണച്ചതും നേതാവാക്കിയതും താനെന്ന് നിതീഷ് കുമാർ അവകാശപ്പെട്ടു.
'മുമ്പ് ബീഹാറിൽ എന്തായിരുന്നു സ്ഥിതി? നിന്റെ പിതാവിനെ നേതാവായി വളർത്തിയത് ഞാനാണ്. എന്തുകൊണ്ടാണ് ഞാൻ അത് ചെയ്യുന്നതെന്ന് നിങ്ങളുടെ ജാതിയിൽ നിന്നുള്ള ആളുകൾ പോലും എന്നോട് ചോദിച്ചിരുന്നു. പക്ഷേ ഞാൻ എന്നിട്ടും അവനെ ഞാൻ പിന്തുണച്ചു' നിതീഷ് കുമാർ ചൂണ്ടിക്കാട്ടി.
തന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ബീഹാറിലെ മുൻ സർക്കാരിനെ താരതമ്യപെടുത്തി നിലവിലെ ഭരണത്തെ പ്രതിപക്ഷ നേതാവായ തേജസ്വി യാദവ് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് കുമാർ തേജസ്വി യാദവിനെതിരെ തിരിഞ്ഞത്. പുകഴ്ത്തുകയും