'ഞാൻ പ്രധാനമന്ത്രിയായാൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കും, കോൺഗ്രസിനെ നിരോധിക്കും': വിദ്വേഷ യൂട്യൂബര്‍ അമൃത് സിങ്

ഭരണഘടനയിൽ നിന്ന് 'സെക്യുലർ' എന്ന വാക്ക് നീക്കം ചെയ്ത് ഇന്ത്യയെ ഔദ്യോഗികമായി ഒരു ഹിന്ദു രാഷ്ട്രം ആയി പ്രഖ്യാപിക്കുമെന്നും അമൃത് സിങ്

Update: 2026-10-25 04:54 GMT

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രധാനമന്ത്രിയായാൽ നടപ്പിലാക്കുന്ന തീരുമാനങ്ങൾ എന്ന പേരിൽ വിവാദ പരാമർശങ്ങളുമായി ഉത്തരേന്ത്യന്‍ വിദ്വേഷ യൂട്യൂബർ അമൃത് സിങ് ഡാരന്‍. ആറു ദിവസം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍  പങ്കുവെച്ച കുറിപ്പിലാണ് അമൃത് സിങ് പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയത്.

താൻ പ്രധാനമന്ത്രിയായാൽ കോൺഗ്രസ് പാർട്ടിയെ നിരോധിക്കുമെന്നും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കുമെന്നും അമൃത് സിങ് പറയുന്നു. കൂടാതെ, ഭരണഘടനയിൽ നിന്ന് 'സെക്യുലർ' (മതേതരത്വം) എന്ന വാക്ക് നീക്കം ചെയ്ത് ഇന്ത്യയെ ഔദ്യോഗികമായി ഒരു 'ഹിന്ദു രാഷ്ട്രം' ആയി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Advertising
Advertising

ഇന്ത്യയുടെ ദേശീയ പതാകയായി കാവി പതാകയെയും ദേശീയ ഗാനമായി ഹനുമാൻ ചാലിസയെയും പ്രഖ്യാപിക്കുമെന്നും പാകിസ്ഥാനും ബംഗ്ലാദേശും ഔദ്യോഗികമായി ഇന്ത്യയുടെ ഭൂപടത്തിൽ ഉൾപ്പെടുത്തുമെന്നും യൂട്യൂബർ തന്റെ വീഡിയോയിൽ കൂട്ടിച്ചേർത്തു. അമൃത് സിങിന്റെ പ്രസ്താവനകൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്. ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ മതേതരത്വത്തിനും പരമാധികാരത്തിനും എതിരെ വെല്ലുവിളി ഉയർത്തുന്നതുമായ ഇത്തരം പരാമർശങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. 

അതേസമയം സോഷ്യല്‍ മീഡിയയിലൂടെ മുസ്‌ലിം വിരുദ്ധ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ അമൃത് സിങ്ങിനെതിരെ  കേസെടുത്തു. ഫോർട്ട് കൊച്ചി അമരാവതി സ്വദേശി ജൂഡ് വിപിൻ നൽകിയ പരാതിയിൽ ഫോർട്ട് കൊച്ചി പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. സമൂഹത്തിൽ മതസ്പർദ്ധ വളർത്തുക, രണ്ട് മതവിഭാഗങ്ങൾക്കിടയിൽ ലഹള ഉണ്ടാക്കാൻ ശ്രമിക്കുക എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

ഫോർട്ട് കൊച്ചിയിലെ 'കാശി' എന്ന കഫേയെ കേന്ദ്രീകരിച്ചായിരുന്നു അമൃത് സിങ്ങിന്‍റെ വിവാദ പ്രചാരണം. ഹൈന്ദവ മതവിഭാഗത്തിന്റെ പുണ്യസ്ഥലത്തിന്റെ പേരുള്ള ഈ ആർട്ട് കഫേയിൽ ബീഫ് വിൽക്കുന്നുണ്ടെന്നും, പ്രസ്തുത പ്രദേശത്ത് മുസ്‌ലിം മതവിഭാഗങ്ങൾ കൂടുതലായി വസിക്കുന്നതുകൊണ്ടാണ് ഇതെന്നും വീഡിയോയിൽ അമൃത് സിങ് ആരോപിച്ചിരുന്നു. 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News