'മതേതരത്വം തകരും': വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും നിർബന്ധമാക്കിയ കേന്ദ്ര ഉത്തരവിനെതിരെ സുപ്രിംകോടതിയിൽ ഹരജി

''ആനന്ദമഠത്തിലെ മതപരമായ യുദ്ധഗാനത്തെ ദേശീയഗാന പദവിയിലേക്ക് ഉയര്‍ത്തുന്നത് രാജ്യത്തെ മതേതരത്വ മൂല്യങ്ങളെ ഹനിക്കും''

Update: 2026-10-25 06:29 GMT

ന്യൂഡൽഹി: ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും പൂർണ്ണമായി ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുകൾ ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ച് മുൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ. 

കേരള സർക്കാരിൽ സെക്രട്ടറിയായും പിന്നീട് ചീഫ് സെക്രട്ടറി പദവിയോടെ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാനായും സേവനമനുഷ്ഠിച്ച ബാലകൃഷ്ണൻ സത്യഭാമ മാവോജിയാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീ കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 

ആനന്ദമഠത്തിലെ മതപരമായ യുദ്ധഗാനത്തെ ദേശീയഗാന പദവിയിലേക്ക് ഉയര്‍ത്തുന്നത് രാജ്യത്തെ മതേതരത്വ മൂല്യങ്ങളെ ഹനിക്കും, 'മതാധിപത്യ' രാജ്യമായി മാറാൻ ഇത് വഴിവെക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ഉടനടി റദ്ദാക്കണമെന്നും ആറ് ചരണങ്ങളുള്ള പതിപ്പ് ആലാപനം ചെയ്യാൻ പൗരന്മാരെ നിർബന്ധിക്കുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 

Advertising
Advertising

1870-കളുടെ തുടക്കത്തിൽ ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ആദ്യ രണ്ട് ചരണങ്ങൾ മാത്രമുള്ള 'വന്ദേമാതരം' മാതൃഭൂമിയെ വാഴ്ത്തുന്ന സ്വതന്ത്രവും മതേതരവുമായ ഒരു ഗാനമായിരുന്നു. എന്നാൽ പിന്നീട് 1882-ൽ പ്രസിദ്ധീകരിച്ച 'ആനന്ദമഠം' എന്ന നോവലിൽ കൂട്ടിച്ചേർക്കപ്പെട്ട തുടർന്നുള്ള ചരണങ്ങൾ പ്രത്യേക ദൈവ സങ്കൽപ്പങ്ങളെ ആവാഹിക്കുന്ന യുദ്ധഗാനത്തിന്റെ സ്വഭാവമുള്ളതാണ്.  ആറ് ചരണങ്ങളുമുള്ള പൂർണ്ണ രൂപം ആലാപനം ചെയ്യാൻ നിർബന്ധിക്കുന്നത് റിപ്പബ്ലിക്കിന്റെ മതേതരത്വ സങ്കൽപ്പത്തിന് വിരുദ്ധമാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ (അനുച്ഛേദം 14, 19, 21, 25) ലംഘനമാണെന്നും ഹരജിക്കാരൻ വാദിക്കുന്നു.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News