യുപി എസ്ഐആറിൽ വീണ്ടും പിഴവ്: അസംഗഢ് മണ്ഡലത്തിൽ ഒരാളുടെ പേര് 10 തവണ

വീഴ്ചയിൽ ഉദ്യോ​ഗസ്ഥർക്ക് നോട്ടീസ് അയച്ച് തെര. കമ്മീഷൻ

Update: 2026-10-25 03:52 GMT

ന്യൂഡൽഹി: യുപി എസ്ഐആറിൽ വീണ്ടും ​ഗുരുതര പിഴവ്. അസംഗഢ് മണ്ഡലത്തിൽ ഒരാളുടെ പേര് വോട്ടർ പട്ടികയിൽ 10 തവണ ഉൾപ്പെട്ടതായാണ് കണ്ടെത്തൽ. വികാസ് യാദവ് എന്നയാളുടെ പേരാണ് 10 തവണ ഉൾപ്പെട്ടത്. ജനത തിയ്യതി 10 പേരുടെയും ഒന്നായി രേഖപ്പെടുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. സമാജ് വാദി പാർട്ടി ഉന്നയിച്ച ആരോപണത്തിന് പിന്നാലെയാണ് പരിശോധന നടത്തിയത്. വീഴ്ചയിൽ ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.

സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. കമ്പ്യൂട്ടർ അസിസ്റ്റന്റ്, ബൂത്ത് ലെവൽ ഓഫീസർമാർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ, അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Advertising
Advertising

നേരത്തെ പിലിബിത്ത് മണ്ഡലത്തിലും സമാനമായ രീതിയിൽ വോട്ടർ പട്ടികയിൽ കൃത്രിമം നടന്നതായി ആരോപണമുയർന്നിരുന്നു. ഇവിടെ 16,000ത്തിലധികം ആളുകളുടെ വിവരങ്ങളിൽ പിഴവ് കണ്ടെത്തിയതായി കോൺഗ്രസ് ആരോപിച്ചിരുന്നു.

തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധനകൾ നടത്തിയിരുന്നു. ശേഷം ​ഗുരുതരമായ പിഴവുകൾ സംഭവിച്ചെവെന്ന് കമ്മീഷൻ തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ചില വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് നമ്പറുകൾ ഓൺലൈനിൽ പരിശോധിക്കുമ്പോൾ മറ്റ് ആളുകളുടെ വിവരങ്ങളാണ് കാണിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പിലിഭിത് ജില്ലാ ഇലക്ഷൻ ഓഫീസറോട് സംഭവം അന്വേഷിക്കാൻ നിർദ്ദേശിച്ച സിഇഒ, രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനത്തെ എല്ലാ ജില്ലാ ഇലക്ഷൻ ഓഫീസർമാർക്കും ഉത്തരവ് നൽകിയിട്ടുണ്ട്. വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററെ പിരിച്ചുവിടുകയും ചെയ്തിരുന്നു. രണ്ടാം തവണയാണ് ഇപ്പോൾ യുപിയിൽ മാത്രം എസ്ഐആറിൽ ഇത്തരത്തിൽ ​ഗുരുതരമായ പിഴവുകൾ കണ്ടെത്തിയിരിക്കുന്നത്. 

Full View

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News