Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ആർദ്ര- നൂറ മൈസൂണ്‍-ദീന
ഹൈദരാബാദ്: ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാല (ഇഫ്ലു) തെരഞ്ഞെടുപ്പിൽ മലയാളികൾക്ക് വിജയം.
ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് , ജോ. സെക്രട്ടറി സ്ഥാനത്തേക്കാണ് മലയാളി വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെട്ടത്.
ജനറൽ സെക്രട്ടറിയായി എസ്എഫ്ഐയുടെ ദീനയാണ് വിജയിച്ചത്. എസ്എഫ്ഐ സ്ഥാനാർഥി ആർദ്ര വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജോയന്റ് സെക്രട്ടറിയായി ഫ്രറ്റേണിറ്റിയുടെ നൂറ മൈസൂൺ ജയിച്ചു. എംഎസ്എഫ്, എബിവിപി സ്ഥാനാർഥികളെ പിന്തള്ളിയായിരുന്നു ഫ്രറ്റേണിറ്റിയുടെ വിജയം.
തെലങ്കാന സ്റ്റുഡന്റ് ഫെഡറേഷന്റെ വികാസ് ആണ് യൂണിയൻ പ്രസിഡന്റ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളി വിദ്യാർഥിയായ ഫ്രറ്റേണിറ്റിയുടെ ഷഹീൻ നരിക്കുനി 39 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
സ്പോർട്സ് സെക്രട്ടറി സ്ഥാനത്തേക്ക് എൻഎസ്‌യുഐയും കൾച്ചറൽ സെക്രട്ടറി സ്ഥാനത്തേക്ക് ടിഎസ്എഫ് സഖ്യവും വിജയിച്ചു.