'ഗോമൂത്രത്തിന് ഔഷധഗുണങ്ങളുണ്ട്, പഞ്ചഗവ്യം കഴിക്കാറുണ്ട്'; സംവാദത്തിന് തയ്യാറെന്ന് ഐഐടി മദ്രാസ് ഡയറക്ടര്‍

ണ്ട് ഗോമൂത്രം കുടിച്ച്‌ തന്‍റെ അച്ഛന്‍റെ പനി അതിവേഗം മാറിയെന്നും കാമകോടി വിശദീകരിച്ചിരുന്നു

Update: 2025-01-21 06:42 GMT
Editor : Jaisy Thomas | By : Web Desk

ചെന്നൈ: ഗോമൂത്രത്തിന് നിരവധി ഔഷധഗുണങ്ങളുണ്ടെന്ന തന്‍റെ പരാമര്‍ശത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ ന്യായീകരണവുമായി ഐഐടി മദ്രാസ് ഡയറക്ടർ വി.കാമകോടി. ഗോമൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പഞ്ചഗവ്യം കഴിക്കാറുണ്ടെന്നും വേണമെങ്കില്‍ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 15-ന് ചെന്നൈയിൽ നടന്ന 'ഗോ സംരക്ഷണ ശാല' പരിപാടിയിൽ വച്ചാണ് കാമകോടി ഗോമൂത്രത്തിന്‍റെ ഗുണങ്ങളെക്കുറിച്ച് വാചാലനായത്. ഒരു സന്യാസി തന്നോട് ഗോമൂത്രം കുടിക്കാന്‍ ആവശ്യപ്പെട്ടുവെന്നും പണ്ട് ഗോമൂത്രം കുടിച്ച്‌ തന്‍റെ അച്ഛന്‍റെ പനി അതിവേഗം മാറിയെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. ഇതിന്‍റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഗോമൂത്രത്തിൽ അടങ്ങിയിരിക്കുന്ന "ആൻ്റി ഫംഗൽ, ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി" ഗുണങ്ങളെക്കുറിച്ച് ഉറപ്പുനൽകുന്ന അഞ്ച് ശാസ്ത്രീയ പ്രബന്ധങ്ങളെങ്കിലും ഉണ്ടെന്ന് പ്രൊഫ.കാമകോടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2020 ഏപ്രിൽ-ജൂൺ മാസങ്ങളിലെ ഏഷ്യൻ ജേണൽ ഓഫ് ഫാർമസ്യൂട്ടിക്കൽ റിസർച്ചിൽ ഗോമൂത്രത്തെക്കുറിച്ചുള്ള ഒരു അവലോകനം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

'' ആമസോണ്‍ പോലുള്ള ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ അടക്കം പഞ്ചഗവ്യം വാങ്ങാൻ സാധിക്കും. ഗോമൂത്രം കുടിച്ചാൽ ആരോഗ്യ പ്രശ്നമുണ്ടാകുമെന്ന തരത്തിലെ പഠനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഐഐടിയിൽ അടക്കം ഇതിന്‍റെ ഗുണങ്ങളെക്കുറിച്ചാണു പഠനങ്ങൾ നടന്നിട്ടുള്ളത്. ഉത്സവ സമയങ്ങളിൽ പഞ്ചഗവ്യം കഴിക്കാറുണ്ട്. ഇതു സംബന്ധിച്ച് ഗുണകരമായ ശാസ്ത്രീയ ചർച്ചയ്ക്കു തയാറാണെന്നും'' കാമകോടി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News