അപ്പാർട്ട്മെന്റിൽ അനാശാസ്യകേന്ദ്രം; നടത്തിപ്പുകാരൻ അറസ്റ്റിൽ

യുവതിയെ തടങ്കലിൽ വെച്ച് സാമ്പത്തിക നേട്ടത്തിനായി ചൂഷണം ചെയ്യുന്നതായി പൊലീസിന് ​വിവരം ലഭിച്ചിരുന്നു

Update: 2025-07-18 05:30 GMT

മംഗളൂരു: ഉഡുപ്പിയിലെ അപ്പാർട്ട്മെന്റിൽ അനാശാസ്യകേന്ദ്രം നടത്തുന്നുവെന്ന പരാതിയിൽ ഒരാളെ മണിപ്പാൽ പൊലീസ് അറസ്റ്റ് ചെയ്തു.  ഒരു യുവതിയെ മോചിപ്പിച്ചു.ഹൊന്നാവർ താലൂക്കിലെ ജലവള്ളിയിൽ താമസിക്കുന്ന ഗണേഷ് ഗണപ നായികാണ് (38) അറസ്റ്റിലായത് .

ഹെർഗ ഗ്രാമത്തിൽ ഈശ്വരനഗറിലെ 20-ാം ക്രോസിന് സമീപമുള്ള മഹലാസ എമറാൾഡ് അപ്പാർട്ട്മെന്റിലെ 103-ാം നമ്പർ മുറിയിൽ യുവതിയെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ച് നിയമവിരുദ്ധ സാമ്പത്തിക നേട്ടത്തിനായി ചൂഷണം ചെയ്യുന്നതായി മണിപ്പാൽ പൊലീസിന് ​വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത് .

കേസിൽ ഉൾപ്പെട്ട മറ്റൊരാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും നിലവിൽ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News