ഡല്‍ഹി മദ്യനയ കേസ്; കൈലാഷ് ഗെഹ്‌ലോട്ടിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി

ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇതേ കേസില്‍ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇ.ഡിയുടെ അടുത്ത നടപടി

Update: 2024-03-30 06:29 GMT
Advertising

ഡല്‍ഹി: ഡല്‍ഹി ഗതാഗത-നിയമ മന്ത്രിയും എ.എ.പി നേതാവുമായ കൈലാഷ് ഗെഹ്‌ലോട്ടിനെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്യലിന്  വിളിപ്പിച്ചു. 

ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇതേ കേസില്‍ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇ.ഡിയുടെ അടുത്ത നടപടി.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പി.എം.എല്‍.എ) മൊഴി രേഖപ്പെടുത്താനും കേസില്‍ ചോദ്യം ചെയ്യാനും ഹാജരാകാന്‍ കൈലാഷ് ഗെഹ്‌ലോട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇ.ഡി അറിയിച്ചു.

റീട്ടെയിലര്‍മാര്‍ക്ക് 185 ശതമാനവും മൊത്തക്കച്ചവടക്കാര്‍ക്ക് 12 ശതമാനവും ലാഭം ഇവര്‍ നല്‍കിയതായി ഇ.ഡി ആരോപിച്ചു. 600 കോടിയിലധികം കൈക്കൂലിയായിയും കണ്ടെടുത്തു. ഈ പണം ഗോവ, പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഫണ്ട് ചെയ്യാന്‍ ഉപയോഗിച്ചുവെന്നാണ് ഇ.ഡി അവകാശപ്പെടുന്നത്.

ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെ മൂന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. എ.എ.പി എം.പി സഞ്ജയ് സിംഗ്, ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍.

തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബി.ആര്‍.എസ് നേതാവുമായ കെ കവിതയും ഇതേ കേസില്‍ ജയിലിലാണ്.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News