രാജ്യത്ത് 22,842 പേര്‍ക്ക് കോവിഡ്; 244 മരണം

കഴിഞ്ഞ 199 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇത്

Update: 2021-10-03 05:00 GMT

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 22,842 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 199 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇത്. 25,930 പേർക്ക് രോഗം ഭേദമായി. ഇതോടെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തി. 97.87 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇത് കഴിഞ്ഞ വർഷം മാർച്ചിലെ രോഗമുക്തിനിരക്കിനേക്കാൾ കൂടുതലാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 244 മരണമാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്. ഇന്ത്യയില്‍ മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ ആകെ എണ്ണം 4.48 ലക്ഷമായി.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 73.76 ലക്ഷം ഡോസ് വാക്സിന്‍ ഇന്നലെ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്തെ ആകെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 90കോടി 51 ലക്ഷം കവിഞ്ഞു.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News