രാജ്യത്ത് 12,830 പുതിയ കോവിഡ് കേസുകൾ; 446 മരണം

Update: 2021-10-31 05:25 GMT

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,830 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 34,273,300 ആയി. ഞായറാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്ക് പ്രകാരം നിലവിൽ 1,59,272 രോഗികളാണ് ഉള്ളത്. കഴിഞ്ഞ മാർച്ചിന് ശേഷത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്.


നിലവിൽ രാജ്യത്തെ കോവിഡ് രോഗമായുക്തി നിരക്ക് 98 .2 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 106.14 ഡോസ് കോവിഡ് വാക്സിനുകൾ വിതരണം ചെയ്തു. ഇന്നലെ ജി.20 രാജ്യ നേതാക്കളുടെ യോഗത്തിൽ സംസാരിക്കവെ ലോകത്താകമാനമുള്ള ജനങ്ങൾക്കായി ഇന്ത്യ അഞ്ഞൂറ് കോടി ഡോസ് വാക്സിനുകൾ നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Advertising
Advertising



Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News