പത്ത് മാസം കൊണ്ട് ഇന്ത്യയൂടേതായി എഐ പുറത്തിറങ്ങുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

ഇന്ത്യയുടെ സംസ്കാരവും ഭാഷ വൈവിധ്യവും മുൻനിർത്തിയാണ് എഐ നിർമിക്കുന്നെതെന്നും കേന്ദ്ര മന്ത്രി

Update: 2025-01-30 13:18 GMT

ന്യൂ ഡൽഹി : ടെക്ക് ലോകത്തിൽ തന്നെ പുതിയ തരംഗമായി മാറിയ ഡീപ് സീക്കിന് ശേഷം സ്വന്തമായി എഐ മോഡൽ നിർമിക്കാനൊരുങ്ങി ഇന്ത്യയും. പത്ത് മാസങ്ങൾക്കകം ഇന്ത്യ എഐ മോഡൽ പുറത്തിറക്കുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്. ആധുനിക സാങ്കേതിക വിദ്യകൾ എല്ലാവരിലേക്കും എത്തിക്കാനാണ് ഇന്ത്യയുടെ പരിശ്രമം. ഇന്ത്യയുടെ സംസ്കാരവും ഭാഷ വൈവിധ്യവും മുൻനിർത്തിയാണ് എഐ നിർമിക്കുന്നെതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

'ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷകര്‍, പ്രൊഫസര്‍മാര്‍ തുടങ്ങിയവരുമായി ചേര്‍ന്ന് നമ്മുടേതായുള്ള ലാംഗ്വേജ് മോഡല്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ പശ്ചാത്തലം, ഭാഷ, സംസ്‌കാരം എന്നിവയെല്ലാം ഉൾകൊള്ളുന്ന ഒരു മോഡൽ ഇറക്കാനാണ് തീരുമാനം.' അശ്വിനി വൈഷ്ണവ് പറഞ്ഞു.

Advertising
Advertising

എഐ നിർമാണത്തിന് 10,300 കോടി രൂപ കേന്ദ്ര സർക്കാർ നിക്ഷേപിച്ചിട്ടുണ്ടെന്നും നിലവിൽ രാജ്യത്താകെ 18,600 ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾ (ജിപിയു) എംപാനൽ ചെയ്യുമെന്നും മന്ത്രി പ്രഖ്യാപിച്ചു. എഐ മോഡലിനെ പരിശീലിപ്പിക്കാന്‍ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള എന്‍വിഡിയയുടെ എച്ച് 100, എച്ച് 200 എന്നിവയാണ് ഭൂരിഭാഗം ജിപിയുകളിലുമുള്ളതെന്നും, ഒപ്പം എഎംഡിയുടെ എംഐ 325 ജിപിയും കൈവശമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഡീപ് സിക്ക് 2500 ജിപിയു ഉപയോഗിക്കുമ്പോൾ ഇന്ത്യ 15000 ഹൈഎന്‍ഡ് ജിപിയു ഉപയോഗിക്കുമെന്നാണ് അശ്വിനി വൈഷ്ണവ് പറഞ്ഞത്. ഇത് എഐ രംഗത്ത് ഇന്ത്യയെ മുന്നിലെത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News