ഇന്ത്യ-യു.കെ വ്യാപാര ഉടമ്പടികള്‍ നിര്‍ത്തിവെച്ചു; ചര്‍ച്ചകള്‍ ഇനി തെരഞ്ഞടുപ്പിന് ശേഷം

രണ്ട് വര്‍ഷമായി സ്വതന്ത്ര വ്യാപാര ഉടമ്പടി സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തിയിരുന്നു

Update: 2024-03-16 05:40 GMT

ഡല്‍ഹി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള പുതിയ വ്യാപാര ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വരാനിരിക്കുന്ന ലോക്സഭാ  തെരഞ്ഞെടുപ്പിന് മുന്നോടിയായി കരാറുകള്‍ പൂര്‍ത്തിയക്കാന്‍ കഴിയില്ലെന്ന ബ്രിട്ടന്‍ ഉദ്യോഗസ്ഥന്റെ അഭിപ്രായാടിസ്ഥാനത്തിലാണ് ചർച്ച  നിര്‍ത്തിവെച്ചത്.

രണ്ട് വര്‍ഷമായി സ്വതന്ത്ര വ്യാപാര ഉടമ്പടി സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞടുപ്പിന് ശേഷം മാത്രമേ ഇനി കരാറുകളില്‍ തീരുമാനമണ്ടാവുകയുള്ളൂ.

'ഇരു രാജ്യങ്ങളും തെരഞ്ഞടുപ്പില്‍ നിന്ന് പിന്മാറുന്നില്ല, ഉടമ്പടി പൂര്‍ത്തിയാക്കാനുള്ള നടപടിക്രമങ്ങള്‍ ഞങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല'. ബ്രിട്ടീഷ് ഉദ്യേഗസ്ഥന്‍ അറിയിച്ചു.

Advertising
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും പുതിയ വ്യാപാര കരാറിന് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അത് നടപ്പിലാകാന്‍ സമയമെടുക്കുമെന്നും ബ്രിട്ടീഷ് മന്ത്രിമാര്‍ അറിയിച്ചു.

'ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം എന്നിവയില്‍ നല്ല സമീപനമുണ്ടാവാതെ ഞങ്ങള്‍ കരാറിന് സമ്മതിക്കില്ലെന്ന്' ബ്രിട്ടന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

എന്നാല്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഐലന്‍ഡ്, ലിച്ചെന്‍സ്റ്റീന്‍ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര നടപടിയില്‍ ഇന്ത്യ ഒപ്പുവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News