ഇന്ത്യൻ വനിതാ വ്യോമസേനാ പൈലറ്റിനെ പിടികൂടിയെന്ന പാക് അവകാശവാദം വ്യാജം

ഇന്ത്യൻ വ്യോമസേനയിലെ സ്‌ക്വാഡ്രോൺ ലീഡറായ ശിവാനി സിങ്ങിനെ പിടികൂടിയെന്നായിരുന്നു പാക് അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ പ്രചാരണം.

Update: 2025-05-10 06:25 GMT

ന്യൂഡൽഹി: ഇന്ത്യൻ വനിതാ വ്യോമസേനാ പൈലറ്റിനെ പിടികൂടിയെന്ന പാക് അവകാശവാദം വ്യാജമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. ഇന്ത്യൻ വ്യോമസേനയിലെ സ്‌ക്വാഡ്രോൺ ലീഡറായ ശിവാനി സിങ്ങിനെ പിടികൂടിയെന്നായിരുന്നു പാക് അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ പ്രചാരണം.

Advertising
Advertising

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിരവധി വ്യാജ വാർത്തകളാണ് പാക് അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പ്രചരിക്കുന്നത്. ഭട്ടിൻഡ എയർഫീൽഡ് തകർത്തുവെന്നായിരുന്നു മറ്റൊരു പ്രചാരണം. ഇതും തെറ്റാണെന്നും ഭട്ടിൻഡ എയർഫീൽഡ് പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ടെന്നും പിഐബി വ്യക്തമാക്കി.

ഡൽഹി വിമാനത്താവളത്തിൽ മിസൈൽ ആക്രമണം നടത്തിയെന്നാണ് മറ്റൊരു പ്രചാരണം. ഒരു വീഡിയോയും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2024 ആഗസ്റ്റിൽ യമൻ തലസ്ഥാനത്തുണ്ടായ ഗ്യാസ് സ്‌റ്റേഷൻ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ ഡൽഹി വിമാനത്താവളത്തിൽ സ്‌ഫോടനം എന്ന പേരിൽ നൽകിയത് എന്ന് പിഐബി വ്യക്തമാക്കി.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News