നൈജീരിയയിൽ ബന്ദികളാക്കപ്പെട്ട മൂന്നു മലയാളികളുൾപ്പെടെയുള്ള ഇന്ത്യൻ നാവികർക്ക് മോചനം

കപ്പിലിലെ 26 ജീവനക്കാരിൽ 16 പേർ ഇന്ത്യക്കാരായിരുന്നു

Update: 2023-05-27 07:56 GMT

നൈജീരിയയില്‍ ബന്ദികളാക്കപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ള ‍ നാവികര്‍ക്ക് മോചനം. നൈജീരിയൻ കോടതിയുടെ നടപടികൾക്ക് ശേഷമാണ് ഒമ്പത് മാസം മുൻപ് കസ്റ്റഡിയിലെടുക്കപ്പെട്ട ഹീറോയിക് ഇഡുൻ കപ്പലിലെ ജീവനക്കാര്‍ മോചിതരാകുന്നത്. രേഖകൾ ലഭ്യമായാൽ ഇന്നോ നാളെയോ കപ്പൽ നൈജീരിയിൽ നിന്ന് പുറപ്പെടും.. ദക്ഷിണാഫ്രിക്കയിലെത്തിച്ച് അവിടെ നിന്നാകും നാവികർ ഇന്ത്യയിലേക്ക് തിരിക്കുക. 

26 പേരുമായാണ്‌ ഹീറോയിക് ഇഡുന്‍ കസ്റ്റഡിയിലെടുത്തത്. കപ്പലിലെ 26 ജീവനക്കാരിൽ 16 പേർ ഇന്ത്യക്കാരായിരുന്നു. കൊച്ചിക്കാരായ സനു ജോസ്, മിൽട്ടൻ ഡിക്കോത്ത്, കൊല്ലം സ്വദേശി വി. വിജിത്ത് എന്നിവരാണ് ഈ കൂട്ടത്തിലുണ്ടായിരുന്ന മലയാളികൾ. മോചന വാർത്തയിൽ സന്തോഷമുണ്ടെന്ന് നാവികൻ മിൽട്ടൺ ഡിക്കോത്തിന്റെ ഭാര്യ ശീതൾ മീഡിയവണിനോട് പറഞ്ഞു.

Advertising
Advertising
Full View

Indian sailors, including three Malayalis held captive in Nigeria, have been released

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News