നടപടിക്രമങ്ങൾ പാലിക്കാതെ പെൺകുട്ടിയ ദത്തെടുത്തു, പിന്നാലെ ഇൻസ്റ്റഗ്രാം റീൽ; ബിഗ് ബോസ് താരം അറസ്റ്റിൽ

സഹതാപവും സെലിബ്രിറ്റി പദവിയും നേടാൻ മാത്രമാണ് കുഞ്ഞിനെ ദത്തെടുത്തതെന്നാണ് പരാതി

Update: 2024-03-23 10:26 GMT
Editor : ലിസി. പി | By : Web Desk

ബംഗളൂരു: ശരിയായ ദത്തെടുക്കൽ നടപടിക്രമങ്ങൾ പാലിക്കാതെ പെൺകുഞ്ഞിനെ ദത്തെടുത്തതിന് പിന്നാലെ കന്നഡ ബിഗ് ബോസ് താരവും ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുമായ സോനു ശ്രീനിവാസ് ഗൗഡ അറസ്റ്റിൽ. 29 കാരിയായ സോനു റായ്ച്ചൂരിൽ നിന്ന് എട്ടുവയസുകാരിയെ ദത്തെടുത്തിരുന്നു. ഇതിന് പിന്നാലെ  കുട്ടിയുമൊത്തുള്ള റീലുകള്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

എന്നാൽ ദത്തെടുക്കൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉദ്യോഗസ്ഥനാണ് ബ്യാദരഹള്ളി പൊലീസിൽ പരാതി നൽകിയത്. സഹതാപവും സെലിബ്രിറ്റി പദവിയും നേടാൻ മാത്രമാണ് കുഞ്ഞിനെ ദത്തെടുത്തതെന്നാണ് പരാതിയിലുള്ളത്.

Advertising
Advertising

15 ദിവസം മുമ്പാണ് സോനു ശ്രീനിവാസ് ഗൗഡ കുട്ടിയെ ദത്തെടുത്തത്. കുട്ടിയോടൊത്തുള്ള നിരവധി റീലുകളും ഇവര്‍ പങ്കുവെച്ചിരുന്നു.ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. കുട്ടികളുടെ അവകാശങ്ങൾ ഹനിച്ചെന്ന ആരോപണത്തിൽ മാർച്ച് 21 ന് സോനുവിന് നോട്ടീസ് നൽകിയിരുന്നെങ്കിലും പ്രതികരിച്ചില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ് ഗിരീഷ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ സോനുവിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

summary-Influencer arrested for adopting girl sans proper documents

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News