വൈറലാകാൻ തോക്കും പിടിച്ച് ഹൈവേയിൽ നൃത്തം; യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്

വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്

Update: 2024-05-11 09:45 GMT
Editor : ലിസി. പി | By : Web Desk

ലഖ്‌നൗ: സോഷ്യൽമീഡിയിയിൽ റീലുകൾ പോസ്റ്റ് ചെയ്യുന്നത് പലരുടെയും ദിനചര്യയായി മാറിയിരിക്കുന്നു. ഓരോ ദിവസവും പുതിയ റീലുണ്ടാക്കാനായി വ്യത്യസ്ത വിഷയം തേടി നടക്കുന്നവരാണ് ഒട്ടുമിക്ക പേരും. സോഷ്യൽമീഡിയ ലൈക്കിന് വേണ്ടി  വ്യത്യസ്തമായ റീലുണ്ടാക്കി പുലിവാല് പിടിച്ചിരിക്കുകയാണ് ലഖ്‌നൗവിലെ ഒരു യൂട്യൂബർ. ലഖ്‌നൗവിലെ തിരക്കേറിയ ഹൈവേയിൽ കൈയിൽ തോക്കുംപിടിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് യൂട്യൂബറായ സിമ്രാൻ യാദവ് ചിത്രീകരിച്ചത്. സംഭവം സോഷ്യൽമീഡിയയിൽ വൈറലാകുകയും ഇത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. യുവതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Advertising
Advertising

അഭിഭാഷകനായ കല്യാൺജി ചൗധരി എന്നയാളാണ് എക്‌സിൽ തോക്ക് പിടിച്ചുള്ള നൃത്തം സോഷ്യൽമീഡിയയായ എക്‌സിൽ പോസ്റ്റ് ചെയ്തത്. . ലഖ്നൗവിലെ ഇൻസ്റ്റാഗ്രാം താരം സിമ്രാൻ യാദവ് ഹൈവേയിൽ പിസ്റ്റൾ കൈയിലെടുത്ത് നിയമവും പെരുമാറ്റച്ചട്ടവും പരസ്യമായി ലംഘിക്കുന്നു. വീഡിയോ വൈറലായിട്ടും ഉദ്യോഗസ്ഥർ നിശബ്ദത പാലിക്കുന്നു,' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

പൊലീസിനെയടക്കം ടാഗ് ചെയ്തായിരുന്നു വീഡിയോ പോസ്റ്റ് ചെയ്ത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ മറുപടിയുമായി ലഖ്‌നൗ പൊലീസ് രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പൊലീസ് പ്രതികരിച്ചു. വീഡിയോക്കെതിരെ വ്യാപകവിമർശനവും ഉയർന്നിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News