വിജയം 1997ന് ശേഷമുള്ള ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ; പുതിയ ഉപരാഷ്ട്രപതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴു കാര്യങ്ങൾ

ആകെ പോൾ ചെയ്ത 725 വോട്ടുകളിൽ 72.8 ശതമാനം വോട്ട് നേടിയാണ് ജഗ്ദീപ് ധൻഘർ വിജയിച്ചത്. 1997ന് ശേഷം നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് ധൻഘർ നേടിയത്.

Update: 2022-08-07 06:47 GMT

ന്യൂഡൽഹി: രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി ജഗ്ദീപ് ധൻഘർ തിരഞ്ഞെടുക്കപ്പെട്ടത് വൻ ഭൂരിപക്ഷത്തോടെ. പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയായ മാർഗരറ്റ് ആൽവയെ പൂർണമായും അപ്രസക്തയാക്കിയാണ് ധൻഘറിന്റെ വിജയം. ധൻഘർ 528 വോട്ട് നേടിയപ്പോൾ 182 വോട്ടുകൾ മാത്രമാണ് പ്രതിപക്ഷ സ്ഥാനാർഥിയായ മാർഗരറ്റ് ആൽവക്ക് നേടാനായത്.

ആകെ പോൾ ചെയ്ത 725 വോട്ടുകളിൽ 72.8 ശതമാനം വോട്ട് നേടിയാണ് ജഗ്ദീപ് ധൻഘർ വിജയിച്ചത്. 1997ന് ശേഷം നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് ധൻഘർ നേടിയത്. മലയാളിയായ കെ.ആർ നാരായണനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചത്. 1992ലെ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 701 വോട്ടുകളിൽ 700 വോട്ടുകളും നേടിയാണ് കെ.ആർ നാരായണൻ വിജയിച്ചത്.

Advertising
Advertising

ജഗ്ദീപ് ധൻഘറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴു കാര്യങ്ങൾ

1. ഭൈരോൺ സിങ് ശെഖാവത്തിന് ശേഷം രാജസ്ഥാനിൽ നിന്നുള്ള രണ്ടാമത്തെ ഉപരാഷ്ട്രപതി.

2. രാജസ്ഥാനിലെ ഒരു വിദൂരഗ്രാമത്തിൽ കർഷക കുടുംബത്തിലാണ് ധൻഘർ ജനിച്ചത്. പിന്നീട് രാജസ്ഥാനിലെ പ്രമുഖ അഭിഭാഷകരിൽ ഒരാളായി, രാജസ്ഥാൻ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും പ്രാക്ടീസ് ചെയ്തു. രാജസ്ഥാൻ ബാർ അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചു.

3. 1989ലാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതേവർഷം തന്നെ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ മന്ത്രിസഭയിൽ പാർലമെന്ററികാര്യ മന്ത്രിയായി.

4. 2019ൽ പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനായി. ഗവർണറായിരിക്കെ മുഖ്യമന്ത്രി മമതാ ബാനർജിയുമായി നിരന്തരം ഏറ്റുമുട്ടിയ വ്യക്തികൂടിയാണ് ജഗ്ദീപ് ധൻഘർ.

5. രാജസ്ഥാനിലെ ജാട്ട് സമുദായത്തിന് ഒബിസി പദവി നൽകുന്നതടക്കമുള്ള ആവശ്യങ്ങൾ ശക്തമായി ഉന്നയിച്ച നേതാവാണ് ധൻഘർ.

6. ചിറ്റോർഗഡിലെ സൈനിക സ്‌കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ധൻഘർ ഫിസിക്‌സിൽ ബിരുദവും രാജസ്ഥാൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് നിയമ ബിരുദവും നേടി.

7. 2003ലാണ് ധൻഘർ ബിജെപിയിൽ ചേർന്നത്. ബിജെപി നോമിനിയായി ഉപരാഷ്ട്രപതി പദവിയിലേക്ക് മത്സരിച്ചവരിൽ സംഘ്പരിവാറിന് പുറത്ത് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആദ്യ വ്യക്തികൂടിയാണ് ധൻഘർ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News