ബിൽക്കീസ് ബാനു കേസ്: പ്രതികളെ മോചിപ്പിച്ച നടപടിയെ ജമാഅത്തെ ഇസ്‌ലാമി അപലപിച്ചു

ആഗസ്ത് 15നാണ് ബിൽക്കീസ് ബാനു കേസിലെ മുഴുവൻ പ്രതികൾക്കും മാപ്പ് നൽകി വിട്ടയക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്.

Update: 2022-08-17 12:06 GMT
Advertising

ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ പ്രതികളെ മോചിപ്പിച്ച നടപടിയെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അപലപിച്ചു. ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനും രാഷ്ട്രീയ ലാഭം കൊയ്യാനും ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് വൈസ് പ്രസിഡന്റ് പ്രൊഫ. സലിം എഞ്ചിനീയർ പറഞ്ഞു. സുപ്രിംകോടതി വിഷയത്തിൽ ഇടപെടുമെന്നാണ് പ്രതീക്ഷ. കുറ്റവാളികളെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്യുന്ന രീതി അപലപനീയമാണ്. നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതും പ്രതീക്ഷ നഷ്ടപ്പെടുത്തുന്നതുമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്ത് 15നാണ് ബിൽക്കീസ് ബാനു കേസിലെ മുഴുവൻ പ്രതികൾക്കും മാപ്പ് നൽകി വിട്ടയക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്. 2002 ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽക്കീസ് ബാനുവിനെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. ബിൽക്കീസ് ബാനുവിന്റെ ഒരു മകളടക്കം കുടുംബത്തിലെ ഏഴ് സ്ത്രീകളെയും പ്രതികൾ കൊലപ്പെടുത്തിയിരുന്നു. 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതിയാണ് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News