ജെഎന്‍യുവില്‍ സംഘര്‍ഷം; നിരവധി വിദ്യാർഥികൾക്ക് പരിക്ക്

ഇന്നലെ രാത്രിയാണ് സംഘർഷം ഉണ്ടായത്

Update: 2024-03-01 04:26 GMT
Editor : Jaisy Thomas | By : Web Desk

ഡല്‍ഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് സംഘർഷമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഘർഷം ഉണ്ടായത്. എബിവിപി പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയതെന്ന് ഇടത് സംഘടനകൾ ആരോപിച്ചു.

സ്‌കൂൾ ഓഫ് ലാംഗ്വേജിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ തർക്കം നിയന്ത്രണാതീതമാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു.ചില വിദ്യാർഥികളെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സർവകലാശാലയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.ഒരാൾ വടികൊണ്ട് വിദ്യാർഥികളെ മർദിക്കുന്നതും മറ്റൊരാള്‍ ഒരാൾ വിദ്യാർഥികൾക്ക് നേരെ സൈക്കിൾ എറിയുന്നത് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. രണ്ടു സംഘടനകളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പരിക്കേറ്റ വിദ്യാര്‍ഥികളുടെ എണ്ണവും സ്ഥിരീകരിച്ചിട്ടില്ല. 

Advertising
Advertising

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News