അപകീർത്തിക്കേസിൽ രാഹുലിന്‍റെ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം

ഹേമന്ദ് പ്രച്ഛകിനെ പട്ന ഹൈക്കോടതിയിലേക്ക് മാറ്റാനാണ് കൊളീജിയം ശിപാർശ

Update: 2023-08-11 07:11 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയെ ഹേമന്ദ് എം പ്രച്ഛകിന് സ്ഥലംമാറ്റം. ഹേമന്ദ്  പ്രച്ഛകിനെ പട്ന ഹൈക്കോടതിയിലേക്ക് മാറ്റാനാണ് സുപ്രിംകോടതി കൊളീജിയം ശിപാർശ ചെയ്തത്.മികച്ച നീതിനിർവഹണം നടപ്പാക്കാനാണ് സ്ഥലം മാറ്റമെന്നാണ് കൊളീജിയം ഉത്തരവിൽ പറയുന്നത്.

സുപ്രിംകോടതിയുടെ അപ്പീൽ തള്ളിയ ഹേമന്ദ് പ്രച്ഛകിനെതിരെ സുപ്രിം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ജാമ്യം ലഭിക്കാവുന്ന അപകീർത്തിക്കേസിൽ പരാമവധി ശിക്ഷ വിധിച്ചതിലെ യുക്തിയും സ്റ്റേ അനുവദിക്കാത്തതിലുള്ള ന്യായവും വ്യക്തമാക്കുന്നതിൽ ഗുജറാത്ത് ഹൈക്കോടതി പരാജയപ്പെട്ടെന്നും സുപ്രിംകോടതി വിമർശിച്ചിരുന്നു.

Advertising
Advertising

വിവിധ ഹൈക്കോടതികളിലായി 23 ജഡ്ജിമാരെ കൂടി സ്ഥലംമാറ്റം ചെയ്യാനും കൊളീജിയം ശിപാർശ ചെയ്തിട്ടുണ്ട്. ഹേമന്ദ് പ്രച്ഛകിന് പുറമെ ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്മാരെയും സ്ഥലം മാറ്റാൻ സുപ്രിംകോടതി കൊളീജിയം ശിപാർശ ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഹരജി കേൾക്കുന്നതിൽ നിന്ന് പിന്മാറിയ ജസ്റ്റിസ് ഗീതോ ഹോപി, ടീസ്റ്റ സെതൽവാദിന്റെ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുനിന്ന ജസ്റ്റിസ് സമിർ ദാവെ തുടങ്ങിയവരും ഈ പട്ടികയിലുണ്ട്.

ഗുജറാത്തിന് പുറമെ,അലഹബാദ്,പഞ്ചാബ് ഹരിയാന,തെലങ്കാന ഹൈക്കോടതികളിൽ നിന്ന് നാലു വീതം ജഡ്ജിമാരെയും കൊൽക്കത്ത ഹൈക്കോടതിയിൽ നിന്ന് മൂന്ന് ജഡ്ജിമാരെയും മാറ്റാനാണ് കൊളീജിയത്തിന്റെ ശിപാർശ.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News