വോട്ടവകാശം റദ്ദാക്കുന്നത് ഭരണഘടനാ വിരുദ്ധം, വോട്ട് ചെയ്യാനുള്ള അവകാശം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗം: സുപ്രിംകോടതി ജഡ്ജി ഉജ്ജ്വൽ ഭുയാൻ

'കോടിക്കണക്കിന് ആളുകളെ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കുന്നത് അവരെ സ്വന്തം രാജ്യത്ത് രണ്ടാംതരം പൗരന്മാരാക്കുന്നതിന് തുല്യമാണ്'

Update: 2026-10-04 16:06 GMT

ന്യൂഡൽഹി: ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം യാതൊരു ന്യായീകരണവുമില്ലാതെ എടുത്തുകളയുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജ്വൽ ഭൂയാൻ. ഇത്തരം നടപടികൾ ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് രാജ്യത്തെ വോട്ടവകാശ നിഷേധങ്ങൾക്കും തെരഞ്ഞെടുപ്പ് പ്രക്രിയകളിലെ വീഴ്ചകൾക്കുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.

'വോട്ടവകാശം എന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ്. ആർട്ടിക്കിൾ 326 പ്രകാരം അയോഗ്യതകളുള്ളവർ ഒഴികെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരുടെയും അവകാശമാണിത്. കോടിക്കണക്കിന് ആളുകളെ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കുന്നത് അവരെ സ്വന്തം രാജ്യത്ത് രണ്ടാംതരം പൗരന്മാരാക്കുന്നതിന് തുല്യമാണ്. ഭരണഘടന രണ്ട് തരത്തിലുള്ള പൗരന്മാരെ വിഭാവനം ചെയ്യുന്നില്ല. ആർട്ടിക്കിൾ 326ൽ കൈകടത്താൻ ഒരു അധികാരികൾക്കും അവകാശമില്ല.' ഭരണഘടനയ്ക്ക് മുകളിൽ ആർക്കും അധികാരമില്ലെന്നും ഏതെങ്കിലും കോടതിക്ക് ഇത് കണ്ണടച്ചനുവദിക്കാനാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Advertising
Advertising

നോട്ടീസോ പ്രതികരിക്കാൻ വേണ്ടിയുള്ള കേൾക്കാനുള്ള അവസരമോ നൽകാതെ വോട്ടർ പട്ടികയിൽ നിന്ന് കൂട്ടത്തോടെ പേരുകൾ വെട്ടിമാറ്റുന്നത് അംഗീകരിക്കാനാവാത്തതാണ്. സമൂഹത്തിലെ കോടിക്കണക്കിന് സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെയും, തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ സുതാര്യത ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നുണ്ട് അദ്ദേഹം.

Watch Video Report:

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News