ബന്ധുവിന്റെ വിവാഹം: ഇടക്കാല ജാമ്യം ലഭിച്ച ഷർജീൽ ഇമാം പുറത്തിറങ്ങി

ഒക്ടോബർ 4 മുതൽ 10 വരെ (ഏഴ് ദിവസത്തേക്ക്) ഡൽഹി കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തെ തുടർന്നാണ് ഞായറാഴ്ച അദ്ദേഹം തിഹാര്‍ ജയിലിൽ നിന്ന് മോചിതനായത്.

Update: 2026-10-04 09:20 GMT

ന്യൂഡൽഹി: വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇടയ്ക്കാല ജാമ്യം ലഭിച്ച വിദ്യാര്‍ഥി ആക്ടിവിസ്റ്റ് ഷർജീൽ ഇമാം ജയിലിൽ നിന്ന് പുറത്തിറങ്ങി. ഒക്ടോബർ 4 മുതൽ 10 വരെ (ഏഴ് ദിവസത്തേക്ക്) ഡൽഹി കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തെ തുടർന്നാണ് ഞായറാഴ്ച അദ്ദേഹം തിഹാര്‍ ജയിലിൽ നിന്ന് മോചിതനായത്.

കർശന ഉപാധികളോടെയാണ് സെപ്തംബര്‍ 23ന് കോടതി താൽക്കാലിക മോചനം അനുവദിച്ചിരുന്നത്. ഈ വർഷം മാർച്ച് മാസത്തിലും സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഇമാമിന് 10 ദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ജാമ്യകാലയളവിൽ മാധ്യമങ്ങളോട് സംസാരിക്കാനോ വിവാഹച്ചടങ്ങുകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളല്ലാതെ മറ്റ് ഇട സന്ദർശനങ്ങൾ നടത്താനോ പാടില്ല എന്നതടക്കമുള്ള ഉപാടികളാണ് കോടതി മുന്നോട്ടുവെച്ചിട്ടുള്ളത്. 

Advertising
Advertising

2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലും യുഎപിഎ  പ്രകാരമുള്ള കേസുകളിലും പ്രതിയായി 2020 ജനുവരി മുതൽ അദ്ദേഹം തടവിൽ കഴിയുകയായിരുന്നു.  

2020 ജനുവരി 28നാണ് ഡൽഹി പൊലീസ് ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ വർഗീയ സംഘർഷത്തിന് പിന്നിൽ മറ്റ് ഗൂഢാലോചകരുമായി ചേർന്ന് ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് ഷർജീൽ ഇമാമാണെന്നാണ് പൊലീസിന്റെ ആരോപണം. വടക്കുകിഴക്കൻ ഡൽഹിയിൽ 2020 ഫെബ്രുവരി 23ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് യുഎപിഎ വ്യവസ്ഥകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Watch Video 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News