'90 ലക്ഷം പേരെ ഒഴിവാക്കിയിട്ടും സുപ്രിംകോടതി ഇടപെട്ടില്ല'; ബംഗാളിലെ വോട്ടർപട്ടിക വെട്ടിനിരത്തലിൽ റിട്ട. ജഡ്ജി നരിമാൻ

22 ലക്ഷം അപ്പീലുകളിൽ തീർപ്പുകൽപ്പിച്ച ഒരു ലക്ഷത്തോളം അപ്പീലുകളിൽ 93 ശതമാനവും വോട്ടർമാർക്ക് അനുകൂലമായിരുന്നുവെന്ന് ജസ്റ്റിസ് നരിമാൻ വ്യക്തമാക്കി

Update: 2026-10-04 16:30 GMT

ന്യൂഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ 90 ലക്ഷം വോട്ടർമാരുടെ വോട്ടവകാശം റദ്ദാക്കിയിട്ടും പ്രസ്തുത നടപടിക്ക് സ്റ്റേ ഏർപ്പെടുത്താൻ സുപ്രിംകോടതി തയ്യാറായില്ലെന്ന് മുൻ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ. നിലവിലെ ഭരണകൂടത്തിന് അനുകൂലമായി കാര്യങ്ങൾ എത്തിക്കാനായി സാധാരണക്കാരായ ഇന്ത്യൻ പൗരന്മാരെ വോട്ടർപട്ടികയിൽ നിന്ന് പൂർണമായും നിയമവിരുദ്ധമായി പുറന്തള്ളുന്ന അവസ്ഥയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

90 ലക്ഷം വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കിയത് ഞെട്ടിക്കുന്ന കണക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയും വലിയ സംഖ്യയായിട്ടും പ്രക്രിയ സ്റ്റേ ചെയ്യാൻ സുപ്രിംകോടതി തയ്യാറായില്ല എന്നത് നിരാശാജനകമാണ്. വോട്ടവകാശം നിഷേധിക്കപ്പെട്ടവരിൽ 22 ലക്ഷത്തോളം പേർ മാത്രമാണ് അപ്പീൽ നൽകിയത്. ബാക്കിയുള്ളവർ നിയമസഹായം ലഭ്യമാക്കാനുള്ള ശേഷിയില്ലാത്തവരാകണം. ഇത്തരത്തിൽ സമർപ്പിക്കപ്പെട്ട 22 ലക്ഷം അപ്പീലുകളിൽ തീർപ്പുകൽപ്പിച്ച ഒരു ലക്ഷത്തോളം അപ്പീലുകളിൽ 93 ശതമാനവും വോട്ടർമാർക്ക് അനുകൂലമായിരുന്നുവെന്ന് ജസ്റ്റിസ് നരിമാൻ വ്യക്തമാക്കി.

ഭരണകൂടത്തിന് ആവശ്യമുള്ളത് നേടിയെടുക്കാനായി സാധാരണ പൗരന്മാരെ വോട്ടർപട്ടികയിൽനിന്ന് നിയമവിരുദ്ധമായി നീക്കം ചെയ്യുകയായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിൽ അന്നത്തെ സംസ്ഥാന സർക്കാരിനെ താഴെയിറക്കാനും കേന്ദ്ര സർക്കാരിനെ ഭരണത്തിലെത്തിക്കാനും ഇത് കാരണമായതായി നാം കണ്ടതാണ്. രാജ്യത്ത് നിലവിൽ സംഭവിക്കുന്ന കാര്യങ്ങൾ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ നിരീക്ഷിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News