ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ മത്സരിക്കുമെന്ന് കമൽഹാസൻ

2021ൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ച കമൽ പരാജയപ്പെട്ടിരുന്നു.

Update: 2023-09-22 11:27 GMT

ചെന്നൈ: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽനിന്ന് മത്സരിക്കുമെന്ന് നടൻ കമൽഹാസൻ. മക്കൾ നീതി മെയ്യം പാർട്ടിയുടെ നേതാക്കളുടെയും ഭാരവാഹികളുടെയും യോഗത്തിലാണ് കമൽ ഇക്കാര്യമറിയിച്ചത്. പാർട്ടി സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ പ്രവർത്തകർ താഴേത്തട്ടിൽ കഠിനാധ്വാനം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2021ൽ കോയമ്പത്തൂർ സൗത്ത് അസംബ്ലി മണ്ഡലത്തിലെ തന്റെ പരാജയം യുക്തിക്ക് നിരക്കാത്തതാണെന്നും വോട്ടർമാരിൽനിന്ന് വലിയ പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും കമൽ ഹാസൻ പറഞ്ഞു.

നേരത്തെ തന്നെ രാഷ്ട്രീയത്തിലിറങ്ങാത്തതിൽ ഖേദം പ്രകടിപ്പിച്ച കമൽ കോൺഗ്രസിലോ കമ്യൂണിസ്റ്റ് പാർട്ടിയിലോ ചേരാനുള്ള അവസരമാണ് അതിലൂടെ നഷ്ടപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി. മുതിർന്ന രാഷ്ട്രീയ നേതാക്കൾ പുതുതലമുറക്ക് വഴിമാറിക്കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2018ലാണ് കമൽ ഹാസൻ മക്കൾ നീതി മെയ്യം സ്ഥാപിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News