സിനിമയിലേക്ക് നായികയായി വിളിച്ചശേഷം ലൈംഗികാതിക്രമം; സംവിധായകന്‍ ബി.ഐ ഹേമന്ത് കുമാര്‍ അറസ്റ്റില്‍

2022ലാണ് ഹേമന്ത് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചതെന്ന് നടി പരാതിയില്‍ പറയുന്നു

Update: 2025-10-07 15:30 GMT
Editor : rishad | By : Web Desk

ബി.ഐ ഹേമന്ത് കുമാര്‍ Photo- NDTV

ബംഗളൂരു: കന്നഡ നടനും സംവിധായകനുമായ ബി.ഐ ഹേമന്ത് കുമാറിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ടെലിവിഷന്‍ താരമായ നടിയുടെ പരാതിയിലാണ് അറസ്റ്റ്. സിനിമയില്‍ നായികയായി അഭിനയിക്കാന്‍ അവസരം നല്‍കിയ ശേഷം നടിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

2022ലാണ് ഹേമന്ത് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചതെന്ന് നടി പരാതിയില്‍ പറയുന്നു. 3 എന്ന് പേരിട്ട സിനിമയില്‍ നായികാ വേഷമാണ് വാഗ്ദാനം ചെയ്തത്. രണ്ട് ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന കരാറില്‍ ഒപ്പുവെക്കുകയും 60,000 രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

Advertising
Advertising

പിന്നീട് സിനിമയുടെ ചിത്രീകരണം ഹേമന്ത് മനഃപൂര്‍വം വൈകിപ്പിക്കുകയും നടിയെ ശല്യപ്പെടുത്താന്‍ തുടങ്ങുകയും ചെയ്തു. ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനും അശ്ലീല രംഗങ്ങളില്‍ അഭിനയിക്കാനും നിര്‍ബന്ധിച്ചുകൊണ്ടാണ് ഇയാള്‍ നടിയെ ശല്യപ്പെടുത്തിയത്. ഷൂട്ടിങ്ങിനിടെ ഹേമന്ത് ലൈംഗികാതിക്രമം നടത്തിയെന്നും വഴങ്ങാതിരുന്നതോടെ ഭീഷണിപ്പെടുത്തിയെന്നും നടി പരാതിയില്‍ പറയുന്നു.

പിന്നീട് ഫിലിം ചേമ്പറിന്റെ മധ്യസ്ഥതയെ തുടര്‍ന്നാണ് നടി ചിത്രീകരണം തുടരാന്‍ തയ്യാറായത്. എന്നാല്‍ ഇതിന് ശേഷവും ഹേമന്ത് തന്നെ ശല്യപ്പെടുത്തുന്നത് തുടര്‍ന്നുവെന്നും നടി പരാതിയില്‍ പറയുന്നു. 2023ല്‍ മുംബൈയിലെ പ്രൊമോഷണല്‍ പരിപാടിക്കിടെ താന്‍ കുടിച്ച പാനീയത്തില്‍ ഹേമന്ത് മയക്കുമരുന്ന് കലര്‍ത്തിയെന്നും അബോധാവസ്ഥയിലുള്ള തന്റെ വീഡിയോ ചിത്രീകരിച്ചെന്നും പരാതിയില്‍ പറയുന്നു. അതേസമയം കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News