കര്‍ണാടകയില്‍ സ്കൂളുകള്‍ ഇന്നു തുറക്കും; തമിഴ്നാട്ടില്‍ തിയറ്ററുകളും

ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസ്

Update: 2021-08-23 05:19 GMT

കര്‍ണാടകയിലും തമിഴ്നാട്ടിലും കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിലാകും. കർണാടകയിൽ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളജുകളും ഇന്ന് തുറക്കും.

9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുന്നത്. വിദ്യാര്‍ഥികളെ രണ്ടു ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസ്. എന്നാൽ ടി.പി.ആര്‍ നിരക്ക് രണ്ടിന് മുകളിലുള്ള ദക്ഷിണ കന്നഡ, ഉഡുപ്പി , കൊടക് ജില്ലകളിലെ സ്കൂളുകൾ തുറക്കില്ല.

തമിഴ്നാട്ടില്‍ 50 ശതമാനം ശേഷിയോടെ തിയറ്ററുകളും ബാറുകളും ഇന്നുമുതല്‍ പ്രവര്‍ത്തിക്കും. ബീച്ച്, മൃഗശാല എന്നിവിടങ്ങളിലും പ്രവേശനമനുവദിക്കും. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളേജുകളും സെപ്‍തംബർ ഒന്നിന് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News