മുഡ ഭൂമി അഴിമതിക്കേസ്: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യക്കും ഇഡിയുടെ നോട്ടീസ്

കേസിൽ സിദ്ധരാമയ്യ ഒന്നാം പ്രതിയും ഭാര്യ പാർവതി, സഹോദരൻ ബി.എം മല്ലികാർജുന സ്വാമി എന്നിവർ രണ്ടും മൂന്നും പ്രതികളാണ്

Update: 2025-01-27 16:33 GMT
Editor : rishad | By : Web Desk

ബംഗളൂരു: മുഡ ഭൂമി അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യ ബി.എം പാർവതിക്കും നഗരസവികസന വകുപ്പ മന്ത്രി ബൈരതി സുരേഷിനും ഇ.ഡി നോട്ടീസ് നൽകി.

മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി( മുഡ) ഭൂമി അഴിമതിക്കേസിൽ 2024ലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. സിദ്ധരാമയ്യ കേസിൽ ഒന്നാം പ്രതിയും ഭാര്യ പാർവതി, സഹോദരൻ ബി.എം മല്ലികാർജുന സ്വാമി എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. 

സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് ആരോപണം. 

മുഡക്ക് കീഴിൽ 700 കോടിയോളം വിപണി മൂല്ല്യം വരുന്ന അനധികൃത ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് വൻ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്ന് ഡിസംബറിൽ ഇ.ഡി ലോകായുക്തയെ അറിയിച്ചിരുന്നു.

എന്നാൽ മുഡ കേസിൽ ഇഡി അധികാരദുർവിനിയോഗം നടത്തുകയാണെന്നും രാഷ്ട്രീയ താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും സിദ്ധരാമയ്യ വാദിക്കുന്നു. നോട്ടീസിന് പിന്നിൽ രാഷ്ട്രീയപ്രേരണയാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ആരോപിച്ചു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News