വീണ്ടും ഒരുമിക്കാന്‍ തീരുമാനിച്ച ശേഷം കോടതി വളപ്പില്‍ വച്ച് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലുള്ള ഹോളനരസിപുര ടൗൺ കോടതിയില്‍ ശനിയാഴ്ചയാണ് സംഭവം

Update: 2022-08-15 06:21 GMT
Editor : Jaisy Thomas | By : Web Desk

ഹാസന്‍: വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച ശേഷം കോടതി വളപ്പില്‍ വച്ച് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലുള്ള ഹോളനരസിപുര ടൗൺ കോടതിയില്‍ ശനിയാഴ്ചയാണ് സംഭവം.

ദമ്പതികളുടെ വിവാഹമോചന കേസ് പരിഗണിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ കുഞ്ഞിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവർ ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തി. തട്ടേക്കരെ ഗ്രാമത്തിൽ താമസിക്കുന്ന ചൈത്രയാണ് കൊല്ലപ്പെട്ടത്. ഹോളനരസിപുര താലൂക്കിൽ നിന്നുള്ള ശിവകുമാറാണ് പ്രതി.

Advertising
Advertising

ഏഴു വര്‍ഷം മുമ്പായിരുന്നു ശിവകുമാറിന്‍റെയും ചൈത്രയുടെയും വിവാഹം. ഒരു മകളും ഇവര്‍ക്കുണ്ട്. ശനിയാഴ്ച നടന്ന ലോക് അദാലത്ത് ദമ്പതികളോട് വിവാഹമോചന ഹരജികൾ പിൻവലിച്ച് പ്രശ്‌നം രമ്യമായി പരിഹരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൗൺസിലിംഗിന് ശേഷം ഇരുവരും വിവാഹമോചന ഹരജികൾ പിൻവലിക്കുകയും കുട്ടിക്ക് വേണ്ടി ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ, തൊട്ടുപിന്നാലെ കോടതി വളപ്പിലെ ശുചിമുറിയിലേക്ക് ചൈത്ര പോയപ്പോൾ ശിവകുമാർ പിന്നാലെ വന്ന് കത്തികൊണ്ട് ആക്രമിക്കുകയും കഴുത്ത് മുറിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും സമീപത്തുള്ളവർ തടഞ്ഞ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ചൈത്രയെ ഹോളനർസിപുരയിൽ നിന്ന് ആംബുലൻസിൽ ഹാസൻ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News