ത്രിവർണ പതാകയ്‌ക്കൊപ്പം കാവി പതാക ഉയർത്താൻ ശ്രമം; തടഞ്ഞ് കർണാടക പൊലീസ്

രണ്ട് മുനിസിപാലിറ്റി കോർപറേറ്റർമാരും അണികളുമാണ് കാവി പതാക ഉയർത്താൻ ശ്രമിച്ചത്.

Update: 2023-08-15 13:36 GMT

ബെലാവി: സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്കൊപ്പം കാവി പതാക ഉയർത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. കർണാടകയിലെ ബെ​ല​ഗാവി ജില്ലയിലെ നിപാനിയിലാണ് സംഭവം.

രണ്ട് മുനിസിപാലിറ്റി കോർപറേറ്റർമാരും അണികളുമാണ് കാവി പതാക ഉയർത്താൻ ശ്രമിച്ചത്. മുനിസിപാലിറ്റി കെട്ടിടത്തിലാണ് പതാക ഉയർത്താൻ ശ്രമിച്ചത്.

ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ ശശികല ജോളിയും ജില്ലാ ഭരണകൂടവും ത്രിവർണ പതാക ഉയർത്തിയതിനു പിന്നാലെയായിരുന്നു സംഭവം.

നിപാനി മുനിസിപാലിറ്റിയിലെ കോർപറേറ്റർമാരായ വിനായക വാദേ, സഞ്ജയ സൻ​ഗവോകർ എന്നിവരാണ് കാവി പതാകയുമായെത്തി ദേശീയ പതാകയ്ക്കൊപ്പം അതേ കൊടിമരത്തിൽ ഉയർത്താൻ ശ്രമിച്ചത്.

വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ തടയുകയും തുടർന്ന് ഇരുവരും മടങ്ങുകയായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News