കർണാടകയിൽ കോവിഡ് കേസുകള്‍ വ്യാപിക്കുന്നു; പൂർണ്ണമായി സജ്ജരായിരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശം

കോവിഡ് കേസുകളിൽ നേരിയ അണുബാധകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കർണാടക ആരോഗ്യമന്ത്രി

Update: 2025-05-27 15:09 GMT

ബെംഗളൂരു: കർണാടകയിൽ 37 കോവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 80 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ്. സജീവ കേസുകളിൽ 73 എണ്ണം ബംഗളൂരുവിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ പോസിറ്റീവ് നിരക്ക് 19.37 ശതമാനമാണ്.

സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ നേരിയ അണുബാധകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു നേരത്തെ പറഞ്ഞിരുന്നു. എന്നാൽ തുടർച്ചയായ മുൻകരുതലുകൾ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.  85 വയസുള്ളയാൾ കർണാടകയിൽ ഈയിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

Advertising
Advertising

അതേസമയം കർണാടകയിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഭാവിയിലെ ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ പൂർണ്ണമായി സജ്ജരായിരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അധികാരികൾക്ക് നിർദേശം നൽകി.

കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ, ഉദ്യോഗസ്ഥർ, വിദഗ്ദ്ധർ എന്നിവരുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് വൈറസ് പടരുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ പ്രാധാന്യം മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള കുതിച്ചുചാട്ടം നേരിടാൻ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗകര്യങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയിൽ നിന്നും കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയിൽ നിന്നും അദ്ദേഹം വിവരങ്ങൾ ശേഖരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News