റഷ്യയിലെ യുദ്ധത്തില്‍ പരുക്കേറ്റ മലയാളികള്‍ക്ക് നാട്ടിലേക്ക് വരാൻ വഴിയൊരുങ്ങുന്നു

ഇരുവരും മോസ്കോയിലെ എംബസിയിലെത്തി

Update: 2024-03-26 14:43 GMT
Editor : Anas Aseen | By : Web Desk
Advertising

മോസ്കോ: റഷ്യയിലെ യുദ്ധത്തില്‍ പരുക്കേറ്റ മലയാളികള്‍ക്ക് നാട്ടിലേക്ക് വരാൻ വഴിയൊരുങ്ങുന്നു. റഷ്യയിൽ കുടുങ്ങിയ  പ്രിന്‍സ് സെബാസ്റ്റ്യനും ഡേവിഡ് മുത്തപ്പനും മോസ്കോയിലെ ഇന്ത്യൻ എംബസിയിലെത്തി.

പാസ്പോര്‍ട്ട് നഷ്ടപ്പെട്ട ഇവര്‍ക്ക് താല്‍ക്കാലിക യാത്രാരേഖകള്‍ നല്‍കും. പ്രിന്‍സ് അഞ്ചുതെങ്ങ് സ്വദേശിയും ഡേവിഡ് പൊഴിയൂര്‍ സ്വദേശിയുമാണ്. യുവാക്ക​ളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കത്തയച്ചിരുന്നു. റിക്രൂട്ടിംഗ് തട്ടിപ്പിനിരയായതാ​ണെന്ന് യുവാക്കൾ പറയുന്നു.




Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News