'എൻഡിഎയിൽ പ്രതിസന്ധിയില്ല, വീണ്ടും അധികാരത്തിൽ വരും': കേശവ് പ്രസാദ് മൗര്യ

നിതീഷ് കുമാറാണ് എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി

Update: 2025-10-30 03:49 GMT
Editor : Jaisy Thomas | By : Web Desk

കേശവ് പ്രസാദ് മൗര്യ Photo| MediaOne

പറ്റ്ന: ബിഹാറിൽ എൻഡിഎ സർക്കാർ അധികാരം നിലനിർത്തുമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മീഡിയവണിനോട് പറഞ്ഞു. നിതീഷ് കുമാറാണ് എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. എൻഡിഎയിൽ യാതൊരു പ്രതിസന്ധി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുലിന്‍റെയും തേജസ്വിയുടെയും വാക്കുകൾക്ക് ജനം വില കൽപ്പിക്കുന്നില്ല. ദീർഘവീക്ഷണം ഇല്ലാത്ത പ്രഖ്യാപനങ്ങളാണ് മഹാസഖ്യത്തിന്റെ പ്രകടന പത്രികയിൽ ഉള്ളതെന്നും യുപി ഉപമുഖ്യമന്ത്രി പറഞ്ഞു.

ബിഹാർ തെരഞ്ഞെടുപ്പിൽ നിലവിലെ പ്രതീക്ഷകൾ എന്തൊക്കെയാണ്?

ഇത്തവണയും എൻഡിഎ സർക്കാർ അധികാരത്തിൽ വരും. മഹാസഖ്യം പൂർണ പരാജയമാകും. രാഹുലിന്‍റെയും തേജസ്വിയുടെയും വാക്കുകൾക്ക് ജനം വില കൽപ്പിക്കുന്നില്ല

Advertising
Advertising

2.വലിയ വാഗ്ദാനങ്ങൾ ആണ് മഹാസഖ്യം ജനങ്ങൾക്ക് മുൻപിൽ വച്ചിരിക്കുന്നത്?

മഹാസഖ്യത്തിന്റെ പ്രഖ്യാപനങ്ങൾ വ്യാജമാണ്. പ്രകടനപത്രിക പൊള്ളത്തരമാണ്. ജനങ്ങൾക്ക് വ്യാജ പ്രഖ്യാപനങ്ങൾ നൽകുന്നതിന് തിരിച്ചടി ഉണ്ടാകും. ദീർഘവീക്ഷണം ഇല്ലാത്ത പ്രഖ്യാപനങ്ങളാണ് പത്രികയിൽ ഉള്ളത്. മഹാ സഖ്യത്തിന് ദയനീയ പരാജയം ഉണ്ടാകും.

3.എൻഡിഎ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന ചോദ്യം തേജസ്വി യാദവ് ഉയർത്തുന്നുണ്ട്?

എൻഡിഎ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി നിതീഷ് കുമാറാണ്. മുന്നണിയിൽ യാതൊരു പ്രതിസന്ധിയും ഇല്ല. നവംബർ 14ന് നിതീഷ് കുമാർ സർക്കാർ അധികാരത്തിലേറും എന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News