ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു

ബി.ജെ.പിയുടെ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ് ഖുശ്ബു

Update: 2023-02-27 10:40 GMT

ഖുശ്ബു സുന്ദര്‍

Advertising

ഡല്‍ഹി: ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. നിലവില്‍ ബി.ജെ.പിയുടെ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ് ഖുശ്ബു.

ഖുശ്ബു ഉള്‍പ്പെടെ മൂന്നു പേരെയാണ് മൂന്നു വര്‍ഷത്തേക്ക് വനിതാ ശിശുവികസന മന്ത്രാലയം നാമനിര്‍ദേശം ചെയ്തത്. ഝാര്‍ഖണ്ഡില്‍ നിന്നും മമതാ കുമാരി, മേഘാലയയില്‍ നിന്നും ഡെലീന ഖോങ്ദുപ്പ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

"ഇത്രയും വലിയ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിച്ച ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും സര്‍ക്കാരിനും ഞാൻ നന്ദി പറയുന്നു. താങ്കളുടെ നേതൃത്വത്തിൽ കുതിച്ചുയരുന്ന നാരീശക്തിയെ സംരക്ഷിക്കാനും പോഷിപ്പിക്കാനും ഞാൻ കഠിനമായി പരിശ്രമിക്കും"- ഖുശ്ബു ട്വീറ്റ് ചെയ്തു.

നടിയും നിര്‍മാതാവുമായ ഖുശ്ബു ഡി.എം.കെയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് കോണ്‍ഗ്രസിലെത്തി പാര്‍ട്ടി വക്താവായി. ഒടുവില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഡി.എം.കെ സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു.

Summary- Actor-politician Khushbu Sundar from Tamil Nadu has been nominated as a member of the National Commission for Women. She is presently the member of the BJP's national executive committee

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News